ക​വ​ള​പ്പാ​റ​യി​ൽ സേ​വ​ന​വു​മാ​യി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ
Thursday, October 24, 2019 12:21 AM IST
നി​ല​ന്പൂ​ർ: ക​വ​ള​പ്പാ​റ​യി​ലെ ദു​രി​ത​ബാ​ധി​ത​രെ നേ​രി​ൽ കാ​ണാ​നും അ​വ​രോ​ടൊ​പ്പം ചെ​ല​വ​ഴി​ക്കാ​നും സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡോ​ണ്‍ ബോ​സ്കോ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളെ​ത്തി.
ഈ ​പ്ര​വ​ശ്യ​ത്തെ റൂ​റ​ൽ ക്യാ​ന്പിന്‍റെ ഭാഗമായാണ് വി​ദ്യാ​ർ​ഥി​ക​ളെ​ത്തി​യ​ത്. ഭൂ​ദാ​നം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ ഹാ​ളി​ൽ പ​ത്തു ദി​വ​സ​ത്തെ ക്യാ​ന്പ് ന​ട​ത്തു​മെ​ന്നു സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​സോ​ജ​ൻ പ​ന​ഞ്ചി​ക്ക​ൽ പ​റ​ഞ്ഞു.
സോ​ഷ്യ​ൽ വ​ർ​ക്ക് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ്് പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു, പ്ര​ള​യ​ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ, സ്ത്രീ​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ, മാ​ന​സി​ക പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കാ​യി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും.
പ്ര​ള​യ​ബാ​ധി​ത​രു​ടെ കി​ണ​റു​ക​ൾ ന​ന്നാ​ക്കി കൊ​ടു​ക്കു​ക തു​ട​ങ്ങി സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക്യാ​ന്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​മെ​ന്ന് ക്യാ​ന്പ് ലീ​ഡ​ർ അ​ൽ​ജോ​സ് അ​റി​യി​ച്ചു. 29 വി​ദ്യാ​ർ​ഥി​നി​ക​ളും ഏ​ഴു വി​ദ്യാ​ർ​ഥി​ക​ളു​മാ​ണു സം​ഘ​ത്തി​ലു​ള്ള​ത്.