ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Saturday, November 9, 2019 12:36 AM IST
മേ​ലാ​റ്റൂ​ർ: മു​പ്പ​ത്തി​ര​ണ്ടാ​മ​ത് മ​ല​പ്പു​റം റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ ത്തിന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി ​സു​ധാ​ക​ര​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പൂ​ൽ​പ്പാ​ട​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വും മീ​ഡി​യ ആ​ൻ​ഡ് പ​ബ്ലി​സി​റ്റി ചെ​യ​ർ​മാ​നു​മാ​യ ടി.​പി. അ​ഷ്റ​ഫ​ലി, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഹാ​ജ​റു​മ്മ, സ​ലീം കു​രു​വ​ന്പ​ലം, വെ​ട്ടം ആ​ലി​ക്കോ​യ, യു.​എ മ​ജീ​ദ്, മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കു​സു​മം, നു​ഹ്മാ​ൻ ഷി​ബി​ലി, എ.​ഷ​ബീ​റ​ലി, സി​ദി​ഖ് മൂ​ന്നി​യൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ജി​എ​ച്ച്എ​ച്ച്എ​സ് സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ കെ. ​നി​ഹാ​ർ ആ​ണ്് ലോ​ഗോ ത​യാ​റാ​ക്കി​യ​ത്. മേ​ലാ​റ്റൂ​ർ ആ​ർ​എം​എ​ച്ച്എ​സ്എ​സ് സ്കൂ​ളി​ൽ 20 മു​ത​ൽ 24വ​രെ​യാ​ണ് ക​ലോ​ത്സ​വം.