മ​ങ്ക​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള: ആ​റാം ത​വ​ണ​യും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ന് കി​രീ​ടം
Saturday, November 9, 2019 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ 339 പോ​യ​ിന്‍റ് നേ​ടി (45 സ്വ​ർ​ണം, 26 വെ​ള്ളി, 13 വെ​ങ്ക​ലം) തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കി​രീ​ടം ചൂ​ടി.

185 പോ​യ​ിന്‍റു​മാ​യി (22 സ്വ​ർ​ണം,11 വെ​ള്ളി,25 വെ​ങ്ക​ലം)​തി​രൂ​ർ​ക്കാ​ട് എ​എം​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ര​ണ്ടാം​സ്ഥാ​ന​വും 82 പോ​യ​ിന്‍റു​മാ​യി(​ആ​റു സ്വ​ർ​ണം, 16 വെ​ള്ളി,ആറ് വെ​ങ്ക​ലം) മ​ങ്ക​ട ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. 62 പോ​യി​ന്‍റോ​ടെ ചെ​റു​കു​ള​ന്പ ഐ.​കെ.​ടി.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് നാ​ലാം​സ്ഥാ​നം.

സ​ബ് ജൂ​ണി​യ​ർ വി​ഭാ​ഗ​ത്തി​ൽ മാ​ത്രം മ​ത്സ​രി​ച്ച് 40 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി സ്കൂ​ൾ ഓ​വ​റോ​ൾ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യ​തും ച​രി​ത്ര​നേ​ട്ട​മാ​യി.സി.​മു​ഹ​മ്മ​ദ് ഷെ​ബീ​ഹ്, ഇ.​പി.​പാ​ർ​വ​തി സു​രേ​ഷ്, അ​ല​ൻ ജോ​ണ്‍, എം.​ആ​ദി​ത്യ(​പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ്), എ​സ്.​മു​ഹ​മ്മ​ദ് നി​ഹാ​ൽ, കെ.​ടി.​നാ​ജി​യ ന​സ്റി(​തി​രൂ​ർ​ക്കാ​ട് എ​എം​എ​ച്ച്എ​സ്), ജോ​സ് മ​രി​യ ജോ​ഷി(​പ​രി​യാ​പു​രം ഫാ​ത്തി​മ യു​പി), എം.​കെ ഷി​ബി​ൻ​ദാ​സ് (കൊ​ള​ത്തൂ​ർ നാ​ഷ​ണ​ൽ എ​ച്ച്.​എ​സ്)​എ​ന്നി​വ​ർ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​ഗ​ത ചാ​ന്പ്യന്മാ​രാ​യി.എ​ഇ​ഒ പി.​എ​സ്.​മു​ര​ളീ​ധ​ര​ൻ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ൽ, ബി​പി​ഒ കെ.​കെ ഗീ​ത, എ.​സു​രേ​ഷ് കു​മാ​ർ, ആ​രി​ഫ് കൂ​ട്ടി​ൽ, കെ.​എ​സ്.​സി​ബി, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.