നി​വേ​ദ​നം ന​ൽ​കി
Wednesday, November 13, 2019 12:52 AM IST
പൂ​ക്കോ​ട്ടും​പാ​ടം: നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലു​ണ്ടാ​യ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് പ്ര​ത്യേ​ക സാ​ന്പ​ത്തി​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി​വ്യ​വ​സാ​യി സ​മി​തി നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചു. 242 വ്യാ​പാ​രി​ക​ൾ ഒ​പ്പി​ട്ട അ​പേ​ക്ഷ​യോ​ടൊ​പ്പ​മാ​ണ് നി​വേ​ദ​നം സ​മ​ർ​പ്പി​ച്ച​ത്. സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​കെ​സി മ​മ്മ​ദ്കോ​യ എം​എ​ൽ​എ, സെ​ക്ര​ട്ട​റി ഇ.​എ​സ്.​ബി​ജൂ, മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്.​ദി​നേ​ഷ്, നി​ല​ന്പൂ​ർ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് ഡി.​ടി.​മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി കു​റ്റീ​രി അ​സീ​സ്, പ​ട​വെ​ട്ടി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

​ഗ​താ​ഗ​തം നി​രോ​ധി​ച്ചു

മ​ല​പ്പു​റം: ഐ​ക്ക​ര​പ്പ​ടി-​ഒ​ള​വ​ട്ടൂ​ർ റോ​ഡി​ൽ ന​വീ​ക​ര​ണം ന​ട​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന ഗ​താ​ഗ​തം ഇ​ന്നു മു​ത​ൽ 16വ​രെ നി​രോ​ധി​ച്ചു.​
പു​തി​യേ​ട​ത്തു​പ​റ​ന്പ്, അ​രൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു ഐ​ക്ക​ര​പ്പ​ടി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ ക​ണ്ണം​വെ​ട്ടി​ക്കാ​വ്-​പു​ത്തു​പ്പാ​ടം വ​ഴി തി​രി​ഞ്ഞു പോ​ക​ണം.