ഐ​ഡി​യ​ലിന്‍റെ ക​രു​ത്തി​ൽ എ​ട​പ്പാ​ൾ ഏ​റെ മു​ന്നി​ൽ
Thursday, November 14, 2019 12:23 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ങ്ങി​യ ജി​ല്ലാ കാ​യി​ക മേ​ള​യു​ടെ ആ​ദ്യ​ദി​ന​ത്തി​ൽ 22 മ​ത്സ​ര ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ ഒ​ൻ​പ​ത് സ്വ​ർ​ണ​വും ആ​റ് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വു​മാ​യി എ​ട​പ്പാ​ൾ ഉ​പ​ജി​ല്ല 64 പോ​യി​ന്‍റു​മാ​യി ഏ​റെ മു​ന്നി​ൽ.
മൂ​ന്ന് സ്വ​ർ​ണ​വും മൂ​ന്ന് വെ​ള്ളി​യും ര​ണ്ട് വെ​ങ്ക​ല​വു​മ​ട​ക്കം 26 പോ​യി​ന്‍റു​മാ​യി തി​രൂ​രാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. മൂ​ന്ന് സ്വ​ർ​ണ​വും നാ​ല് വെ​ങ്ക​ല​വു​മാ​യി 19 പോ​യി​ന്‍റു​ള്ള മ​ങ്ക​ട മൂ​ന്നാം സ്ഥാ​ന​ത്തും 14 പോ​യി​ന്‍റു​ള്ള കി​ഴി​ശേ​രി നാ​ലാം സ്ഥാ​ന​ത്തു​മാ​ണ്. സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 61, പോ​യി​ന്‍റു​ള്ള ഐ​ഡി​യ​ൽ ക​ട​ക​ശേ​രി​യാ​ണ് പ​തി​വു പോ​ലെ ഒ​ന്നാം സ്ഥാ​ന​ത്ത്.
ഒ​ൻ​പ​ത് സ്വ​ർ​ണം, അ​ഞ്ച് വെ​ള്ളി, ഒ​രു വെ​ങ്ക​ലം എ​ന്നി​വ​യാ​ണ് ആ​ദ്യ ദി​ന​ത്തി​ൽ ക​ട​ക​ശേരി​യു​ടെ നേ​ട്ടം. 13 പോ​യി​ന്‍റു​മാ​യി ആ​ല​ത്തി​യൂ​ർ കെ​എ​ച്ച്എം​എ​ച്ച്എ​സാ​ണ് സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാ​മ​ത്. ഒ​രു സ്വ​ർ​ണം, ര​ണ്ട് വെ​ള്ളി, ര​ണ്ട് വെ​ങ്ക​ലം എ​ന്നിവ നേ​ടിയാണ് ര​ണ്ടാം സ്ഥാ​നത്തെത്തിയത്. 11 പോ​യി​ന്‍റോ​ടെ മ​ങ്ക​ട പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് എ​ച്ച് എ​സ്എ​സാ​ണ് മൂ​ന്നാം സ്ഥാ​ന​ത്ത്. ര​ണ്ട് സ്വ​ർ​ണം, ഒ​രു വെ​ങ്ക​ലം എ​ന്നി​വ​യോ​ടെ​യാ​ണ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.
സീ​നി​യ​ർ ബോ​യ്സ് മൂ​വാ​യി​രം മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ത്തോ​ടെ​യാ​യി​രു​ന്നു കാ​യി​ക മേ​ള​യു​ടെ തു​ട​ക്കം. സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് ഷോ​ട്ട് പു​ട്ട്, ജൂ​ണിയ​ർ ഗേ​ൾ​സ് ലോം​ഗ് ജം​ബ്, സീ​നി​യ​ർ ഗേ​ൾ​സ് മൂ​വാ​യി​രം മീ​റ്റ​ർ, ജൂ​ണിയ​ർ ബോ​യ്സ് 3000, സീ​നി​യ​ർ ബോ​യ്സ് ഷോ​ട്ട്പു​ട്ട്, സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ് ഡി​സ്ക​സ് ത്രോ, ​സ​ബ് ജൂ​ണി​യ​ർ ബോ​യ്സ് ഹൈ​ജം​ബ്, സീ​നി​യ​ർ ബോ​യ്സ് ലോം​ഗ് ജം​ബ് തു​ട​ങ്ങി​യ കാ​യി​ക ഇ​ന​ങ്ങ​ളാ​ണ് ആ​ദ്യ ദി​ന​ത്തി​ൽ പൂ​ർ​ത്തി​യാ​യ​ത്. ജി​ല്ല​യി​ലെ 17 ഉ​പ​ജി​ല്ല ക​ളി​ൽ നി​ന്നാ​യി 1500 ല​ധി​കം കാ​യി​ക താ​ര​ങ്ങ​ളാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
എ​ല്ലാ വ​ർ​ഷ​വും മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്താ​റു​ള്ള ജി​ല്ലാ കാ​യി​ക മേ​ള ഇ​ത്ത​വ​ണ ര​ണ്ടു ദി​വ​സ​മാ​ക്കി ചു​രു​ക്കി​യാ​ണ് ന​ട​ത്തു​ന്ന​ത്. കാ​യി​ക മേ​ള ന​ട​ത്തു​ന്ന​തി​നാ​യു​ള്ള മൈ​താ​നം ല​ഭ്യ​മാ​കു​ന്ന​തി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ളാ​ണ് മേ​ള​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്.
തു​ട​ക്ക​ത്തി​ലേ
ക​ല്ലു​ക​ടി​യും വി​വാ​ദ​വും
തേ​ഞ്ഞി​പ്പ​ലം: ജി​ല്ലാ കാ​യി​ക​മേ​ള​യു​ടെ തു​ട​ക്ക​ത്തി​ലേ സം​ഘാ​ട​ന പി​ഴ​വും ക​ല്ലു​ക​ടി​യും. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് മ​ത്സ​രങ്ങ​ൾ തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രു​ന്ന​തെ​ങ്കി​ലും ആ​ദ്യ​മ​ത്സ​ര ഇ​നം തു​ട​ങ്ങി​യ​ത് ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​ണ്. മൂ​വാ​യി​രം മീ​റ്റ​ർ ഓ​ട്ട​മാ​യി​രു​ന്നു മേ​ള​യി​ലെ ആ​ദ്യ​ഇ​നം.
ഓ​ട്ട​ത്തി​നി​ട​യി​ൽ ത​ള​ർ​ന്നു​വീ​ണ വി​ദ്യാ​ർ​ഥി​ക്ക് ക്യ​ത്യ​സ​മ​യ​ത്ത് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കാ​നോ കു​ടി​വെ​ള്ളം ന​ൽ​കാ​നോ സം​ഘാ​ട​ക​ർ​ക്ക് ക​ഴി​ഞ്ഞി​ല്ല. പ​രി​ശീ​ല​നം ല​ഭി​ക്കാ​ത്ത അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും സം​ഘാ​ട​ക​രി​ൽ ഉ​ൾ​പ്പെ​ട്ടെ​ന്ന ആ​ക്ഷേ​പ​വും തു​ട​ക്ക​ത്തി​ലേ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യാ​ക്കി. മേ​ള​യു​ടെ വേ​ദി സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​നം വ​ള​രെ പെ​ട്ടെ​ന്നാ​യ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് മേ​ള തു​ട​ങ്ങി വ​ള​രെ വൈ​കി​യാ​ണ് സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​യ​ത്.
നേ​ര​ത്തേ അ​രീ​ക്കോ​ട് തെ​ര​ട്ടു​മ്മ​ൽ ഗ്രൗ​ണ്ടി​ലാ​യി​രു​ന്നു മേ​ള ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത ഗ്രൗ​ണ്ടി​ൽ മേ​ള ന​ട​ത്തു​ന്ന​തി​നെ​തി​രെ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന ചൊ​വ്വാ​ഴ്ച രാ​ത്രി വ​ള​രെ വൈ​കി മേ​ള സ​ർ​വ​ക​ലാ​ശാ​ല സ്റ്റേ​ഡി​യ​ത്തി​ലാ​ണെ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​ത്.
വ​നി​താ ഹാ​ൻ​ഡ് ബോ​ൾ, പോ​ലീ​സ് കാ​യി​ക മേ​ള എ​ന്നി​വ സ്റ്റേ​ഡി​യ​ത്തി​ലാ​യ​തി​നാ​ൽ വ​ള​രെ വൈ​കി അ​റി​യി​ച്ച ജി​ല്ലാ സ്കൂ​ൾ കാ​യി​ക മേ​ള​യ്ക്ക് സ്റ്റേ​ഡി​യം വി​ട്ടു ന​ൽ​കാ​ൻ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല. വ​ള​രെ വൈ​കി സ​ർ​ക്കാ​ർ ത​ല​ത്തി​ൽ നി​ന്നു​ണ്ടാ​യ സ​മ്മ​ർ​ദ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു സ്റ്റേ​ഡി​യം സ​ർ​വ​ക​ലാ​ശാ​ല മേ​ള​ക്കു ര​ണ്ടു ദി​വ​സ​ത്തേ​ക്ക് അ​നു​വ​ദി​ച്ച​ത്. ’ സെ​ന​റ്റ് ഹൗ​സി​ന് പി​ൻ​ഭാ​ഗ​ത്ത് ഗ്രൗ​ണ്ടി​ലേ​ക്കു​ള്ള ഗേ​റ്റ് അ​ട​ച്ചു പൂ​ട്ടി​യാ​യി​രു​ന്നു അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ന​ട​ത്തി​പ്പു​കാ​ർ ബു​ദ്ധി​മു​ട്ടി​ച്ച​ത്. തൊ​ണ്ണൂ​റ്റി ഒ​ന്പ​ത് ഇ​ന​ങ്ങ​ളി​ലാ​യി മൂ​വാ​യി​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് മേ​ള​യി​ൽ മ​ൽ​സ​രി​ക്കേ​ണ്ട​ത്. മെ​ഡി​ക്ക​ൽ സം​ഘ​മോ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ബാ​ത്റൂം സൗ​ക​ര്യ​ങ്ങ​ളോ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ കി​ട​ത്തി കൊ​ണ്ടു​പോ​കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളും ആ​ദ്യ​ദി​ന​ത്തി​ൽ ഒ​രു​ക്കി​യി​രു​ന്നി​ല്ല.