എം​ഇ​എ എ​ൻ​ജി​നി​യ​റി​ഗ്് കോ​ള​ജി​ൽ സെ​മി​നാ​ർ ന​ട​ത്തി
Sunday, November 17, 2019 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എം​ഇ​എ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് രം​ഗ​ത്തെ നൂ​ത​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ടെ​ക്നി​ക്ക​ൽ സെ​മി​നാ​ർ ’ഇ​മാ​ജി​നെ​ക്സ് ’19 ന​ട​ത്തി. കോ​ള​ജി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് സ്റ്റു​ഡ​ന്‍റ​സ് അ​സോ​സി​യേ​ഷ​ൻ ആ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്ര​ഫ​സ​റും ബ​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്
ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മേ​ധാ​വി​ പ്ര​ഫ. ഡോ. ​അ​ച്യു​ത്ശ​ങ്ക​ർ എ​സ്. നാ​യ​ർ ഉ​ദ്ഘാ​ട​നം ചെയ്തു. ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മേ​ധാ​വി ഡോ. ​എം. അ​ബ്ദു​ൾ ഗ​ഫൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജി ര​മേ​ഷ്, ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ​ച്ച്. അ​ബ്ദു​ൾ സ​ലാം, ഡീ​ൻ അ​ക്കാ​ഡ​മി​ക്സും അ​സോ​സി​യ​റ്റ് പ്ര​ഫ​സ​റു​മാ​യ എ​സ്. ശ്രീ​റാം, മാ​നേ​ജി​ങ്ങ് എ​ഡി​റ്റ​റും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ റാ​ഷി​ദ ഫ​ർ​സ​ത്, സ്റ്റു​ഡ​ന്‍റ് എ​ഡി​റ്റോ​റി​യ​ൽ മെം​ബ​ർ പി. ​അ​ബ്ഷ​ർ, അ​സോ​സി​യേ​ഷ​ന്‍റെ സ്റ്റാ​ഫ് ഇ​ൻ ചാ​ർ​ജും അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​മാ​യ പി. ​സു​ഫി​യാ​ൻ , അ​സോ​സി​യേ​ഷ​ൻ സ്റ്റു​ഡ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ.​കെ മ​ഹ​ഷൂ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് ടെ​ക്നി​ക്ക​ൽ മാ​സി​ക​യു​ടെ ര​ണ്ടാം പ​തി​പ്പ് ’ബ്ലോ​ബ്’ മു​ഖ്യാ​തി​ഥി പ്ര​കാ​ശ​നം ചെ​യ്തു. അ​ച്യു​ത്ശ​ങ്ക​ർ എ​സ്. നാ​യ​ർ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് കോ​ണ്‍​വൊ​ല്യൂ​ഷ​ണ​ൽ ന്യൂ​റ​ൽ നെ​റ്റ്വ​ർ​ക്ക് രം​ഗ​ത്തെ നൂ​ത​ന സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​സാ​രി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗെ​മ​ന്‍റ​ഡ് റി​യാ​ലി​റ്റി, മൈ​ക്രോ​സോ​ഫ്റ്റ് സ്റ്റു​ഡ​ന്‍റ് പാ​ർ​ട്ണ​ർ, ടൂ​ൾ​സ് തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.