വ​യോ​ജ​ന സം​ഗ​മം ന​ട​ത്തി ‌
Sunday, November 17, 2019 12:51 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: താ​ഴെ​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സാ​യം പ്ര​ഭ ഹോ​മി​ൽ (അ​മ്മി​നി​ക്കാ​ട്) വ​യോ​ജ​ന സം​ഗ​മ​വും ക​ലാ​പ​രി​പാ​ടി​ക​ളും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ ആ​ദ​രി​ക്ക​ലും ന​ട​ത്തി. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കു ഒ​ന്നി​ച്ചി​രി​ക്കാ​നും യോ​ഗ പ​രി​ശീ​ല​ന​വും മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളും സം​ഘ​ടി​പ്പി​ച്ച് വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ന്ന​തി​നു​മാ​യി ഒ​രു​ക്കി​യ കേ​ന്ദ്ര​മാ​ണ് സാ​യം​പ്ര​ഭ ഹോം. ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ.​ഹം​സ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​ടി മു​ഹ​മ്മ​ദ്, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് സാ​ബി​ക്ക സ​ത്താ​ർ, സി​ഡി​എ​സ് മെം​ബ​ർ​മാ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ വൈ​സ​ർ ജ​മീ​ല ,സാ​യം​പ്ര​ഭ കെ​യ​ർ ഗീ​വ​ർ മ​ഞ്ജു​ഷ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.