ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണം: പി.​ജെ ജോ​സ​ഫ്
Monday, November 18, 2019 12:44 AM IST
മ​ല​പ്പു​റം: കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ക​ർ​ഷ​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നു കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ന്‌ ​ പി.​ജെ ജോ​സ​ഫ് എം​എ​ൽ​എ. മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ഡി​ടി​പി​സി ഹാ​ളി​ൽ പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ലാ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കാ​ർ​ഷി​ക മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. റ​ബ​റി​നും നാ​ളി​കേ​ര​ത്തി​നും വി​ല​യി​ല്ലാ​താ​യി​. ഇ​തി​നു പ​രി​ഹാ​രം ക​ണ്ടേ മ​തി​യാ​കൂ. കാ​ർ​ഷി​ക മേ​ഖ​ല ത​ക​ർ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ ന​ട്ടെ​ല്ല് ത​ക​രും. അ​തുകൊണ്ട് കാ​ർ​ഷി​ക വി​ള​ക​ൾ​ക്കു ന്യാ​യ​മാ​യ വി​ല ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

വ​ൻ​കി​ട​ക്കാ​രു​ടെ ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന സ​ർ​ക്കാ​ർ ക​ർ​ഷ​ക​രു​ടെ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​ച്ച​തേ​ങ്ങ​യ്ക്കു 40 രൂ​പ ത​റ​വി​ല പ്ര​ഖ്യാ​പി​ക്ക​ണം.

റ​ബ​ർ​ഷീ​റ്റി​ന്‍റെ വി​ല കി​ലോ​യ്്ക്കു 250 രൂ​പ​യാ​യി നി​ജ​പ്പെ​ടു​ത്ത​ണം.
രാ​ജ്യ​ത്ത് തൊ​ഴി​ൽ​ര​ഹി​ത​രാ​യ ചെ​റു​പ്പ​ക്കാ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കാ​ത​ലാ​യ മാ​റ്റം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​യ​ർ​ത്തി പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​സം​ബ​ർ 14ന് ​കോ​ട്ട​യ​ത്തു മ​ഹാ​ക​ർ​ഷ​ക സം​ഗ​മം ന​ട​ത്തു​മെ​ന്നും പി.​ജെ ജോ​സ​ഫ് പ​റ​ഞ്ഞു.

പാ​ർ​ട്ടി മ​ല​പ്പു​റം ജി​ല്ല​യി​ൽ ശ​ക്തി​പ്പെ​ട്ടു​വ​രി​ക​യാ​ണെ​ന്ന് മു​ൻ എം​എ​ൽ​എ തോ​മ​സ് ഉ​ണ്ണി​യാ​ട​ൻ പ​റ​ഞ്ഞു. കാ​ർ​ഷി​ക ജി​ല്ല​യാ​യ മ​ല​പ്പു​റ​ത്തു ക​ർ​ഷ​ക​രുടെ പ്രശ്നങ്ങള്‌ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.ക​വ​ള​പ്പാ​റ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ജീ​വ​നും കൃ​ഷി​യി​ട​വും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സ​ർ​ക്കാ​ർ മ​തി​യാ​യ സം​ര​ക്ഷ​ണം ന​ൽ​ക​ണം.

ജീ​വ​ന​ഹാ​നി നേ​രി​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ൽ നി​ന്നു ഒ​രാ​ൾ​ക്കു സ​ർ​ക്കാ​ർ ജോ​ലി​യും കൃ​ഷി സ്ഥ​ലം ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഒ​രു ഏ​ക്ക​ർ കൃ​ഷി ഭൂ​മി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നു പാ​ർ​ട്ടി സ​ർ​ക്കാ​രി​നോ​ടു ആ​വ​ശ്യ​പ്പെ​ടും. ഇ​തി​നു പു​റ​മെ ക്ഷീ​ര ക​ർ​ഷ​ക​ന്‍റെ ര​ക്ഷ​ക്കാ​യി കാ​ലി​ത്തീ​റ്റ സ​ബ്സി​ഡി വി​ല​യു​ടെ അ​ന്പ​തു​ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്ത​ണം.

മ​ല​പ്പു​റം ജി​ല്ല​യു​ടെ വി​ക​സ​ന കു​തി​പ്പി​നു ജി​ല്ല​യി​ലെ തീ​ര​ദേ​ശ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളി​ച്ചു എ​ട​പ്പാ​ൾ ആ​സ്ഥാ​ന​മാ​യി മ​റ്റൊ​രു ജി​ല്ല രൂ​പീ​ക​രി​ക്ക​ണം. ഈ ​ആ​വ​ശ്യ​ങ്ങ​ളെ​ല്ലാം ഉ​ന്ന​യി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നും നേ​തൃ​സം​ഗ​മം തീ​രു​മാ​നി​ച്ചു.

പാ​ർ​ട്ടി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ത്യു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ചാ​ക്കോ വ​ർ​ഗീ​സ്, കേ​ര​ള യൂ​ത്ത് ഫ്ര​ണ്ട് പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ക​ണ്ണ​ൻ, ക​ഐ​സ്സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​കേ​ഷ് ഇ​ട​പ്പു​ര, പാ​ർ​ട്ടി പാ​ല​ക്കാ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ബി ജോ​സ​ഫ്, പാ​ർ​ട്ടി ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം ചാ​ണ്ടി , ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി ഏ​റ​ക്കോ​ട്ടി​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം ഫി​ലി​പ്പ്, സ​തീ​ഷ് വ​ർ​ഗീ​സ്, പി.​ടി. ഒൗ​സേ​പ്പ് മ​ഞ്ചേ​രി, കെ.​വി. ജോ​ർ​ജ് ചി​റ​ത്ത​ല​യോ​ട്ട്, സി​ദ്ധാ​ന​ന്ദ​ൻ വ​ള്ളി​ക്കു​ന്ന്, ജോ​ർ​ജ് ടി. ​തോ​മ​സ്, എ.​ജെ തോ​മ​സ്, അ​സി ജോ​സ​ഫ്, ഷാ​ജി അ​ച്ചാ​യ​ൻ തി​രൂ​ർ, ജോ​സ​ഫ് കൂ​ത്ര​പ്പ​ള്ളി , സം​സ്ഥാ​ന സ​മി​തി​യം​ഗം കെ.​എം. ഇ​ഗ്നേ​ഷ്യ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.അ​ഞ്ഞൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.