റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കി​ര​യാ​യ​വ​രു​ടെ ഓ​ർ​മദി​നം ആ​ച​രി​ച്ചു
Monday, November 18, 2019 12:44 AM IST
മ​ല​പ്പു​റം: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് റോ​ഡ് അ​പ​ക​ട​ങ്ങ​ൾ​ക്കി​ര​യാ​യ​വ​രു​ടെ ഓ​ർ​മദി​നം മ​ല​പ്പു​റം കോ​ട്ട​ക്കു​ന്നി​ൽ ആ​ച​രി​ച്ചു.
ജി​ല്ലാ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്, കേ​ര​ള പോ​ലീ​സ്, ജി​ല്ലാ​ഭ​ര​ണ​കൂ​ടം, ട്രോ​മ കെ​യ​ർ വി​ഭാ​ഗം തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​പ​ക​ട​ങ്ങ​ളി​ൽ ജീ​വ​ൻ ന​ഷ്ട​മാ​യ​വ​രു​ടെ ഓ​ർ​മ​ക​ൾ​ക്കാ​യി മെ​ഴു​കു​തി​രി​ക​ൾ തെ​ളി​യി​ക്കു​ക​യും മെ​ഴു​കു​തി​രി തെ​ളി​യി​ച്ച ബ​ലൂ​ണു​ക​ൾ ഉ​യ​ർ​ത്തി വി​ടു​ക​യും ചെ​യ്തു. പ​ല​യി​ട​ങ്ങ​ളി​ലെ റോ​ഡ​പ​ക​ട​ങ്ങ​ളി​ലാ​യി ഈ ​വ​ർ​ഷം ജി​ല്ല​യി​ൽ 328 പേ​രു​ടെ ജീ​വ​നാ​ണ് ന​ഷ്ട്ട​പ്പെ​ട്ട​ത്. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ളെ മു​ത​ൽ ജി​ല്ല​യി​ൽ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൾ ക​രീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി.​എ​ച്ച്. ജ​മീ​ല, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ​മാ​രാ​യ സ​ലീ​ന, വി​നോ​ദ് ക​ല്ലി​ടു​ന്പ​ൻ, സ​ലീ​ന റ​സാ​ഖ്, ഡോ. ​ഫി​റോ​സ് ഖാ​ൻ, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ പു​രു​ഷോ​ത്ത​മ​ൻ, ഫ​യ​ർ​ഫോ​ഴ്സ് പ്ര​തി​നി​ധി അ​സി​സ്റ്റ​ന്‍റ് എ​സ്എ​ച്ച്. ഒ. ​പ്ര​ദീ​പ്, മ​ല​പ്പു​റം ആ​ർ​ടി​ഒ അ​നൂ​പ് വ​ർ​ക്കി, എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ർ​ടി​ഒ ടി.​ജി ഗോ​കു​ൽ, ട്രോ​മാ കെ​യ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി പ്ര​തീ​ഷ് തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം തോ​റും ന​വം​ബ​റി​ലെ മൂ​ന്നാ​മ​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ൾ​ക്കി​ര​യാ​യ​വ​രു​ടെ ഓ​ർ​മ​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.