ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: വി​ളം​ബ​ര ഘോ​ഷ​യാ​ത്ര വ​ർ​ണാ​ഭ​മാ​യി
Tuesday, November 19, 2019 12:30 AM IST
മേ​ലാ​റ്റൂ​ർ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര വ​ർ​ണാ​ഭ​മാ​യി. മു​ത്തു​കു​ട​ക​ൾ , ശി​ങ്കാ​രി​മേ​ളം, നാ​സി​ക് ഡോ​ൾ, ബാ​ന്‍റ് സെ​റ്റ് എ​ന്നി​വ​യു​ടെ​യും ആ​ർ​എം ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ലെ എ​സ്പി​സി ’സ്കൗ​ട്ട് ആ​ന്‍റ് ഗൈ​ഡ്, എ​ൻ​എ​സ്എ​സ്, ജെ​ആ​ർ​സി എ​ന്നി​വ​രും ഘോ​ഷ​യാ​ത്ര​യി​ൽ അ​ണി​നി​ര​ന്നു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​ക​മ​ലം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. സ്കൂ​ളി​ൽ ഒ​രു​ക്കി​യ ചി​ത്ര​മ​തി​ലി​ന്േ‍​റ പ്ര​കാ​ശ​ന​വും ഗാ​ന്ധി ചി​ത്രം, ച​ന്ദ്ര​യാ​ൻ മാ​തൃ​ക എ​ന്നി​വ​യു​ടെ അ​നാ​ച്ഛാ​ദ​ന​വും ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി യു.​അ​ബ്ദു​ൽ ക​രീം നി​ർ​വ​ഹി​ച്ചു.

മാ​നേ​ജ​ർ മേ​ലാ​റ്റൂ​ർ പ​ത്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ സി​ദ്ദീ​ഖ്, കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ കാ​പ്പി​ൽ ഷൗ​ക്ക​ത്ത​ലി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​അ​ജി​ത്ത് പ്ര​സാ​ദ്, കെ.​പി.​ഉ​മ്മ​ർ, വാ​ർ​ഡ് മെ​ന്പ​ർ കെ.​ഉ​ദ​യ​വ​ർ​മ​ൻ ,പ്ര​ധാ​നാ​ധ്യാ​പ​ക​ൻ കെ.​സു​ഗു​ണ പ്ര​കാ​ശ്, പ്രി​ൻ​സി​പ്പ​ൽ വി.​വി.​വി​നോ​ദ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​അ​ജ​യ​മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.