വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തണ​മെ​ന്ന്
Tuesday, November 19, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സോ​ഫ്റ്റ്‌വേ​ർ ത​ക​രാ​റു​മൂ​ലം വാ​റ്റ് നി​കു​തി കാ​ല​യ​ള​വി​ലെ ക​ണ​ക്കു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ വ്യാ​പാ​രി​ക​ൾ​ക്ക് ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കി​യ നോ​ട്ടീ​സു​ക​ൾ പി​ൻ​വ​ലി​ക്കു​മെ​ന്ന വ​കു​പ്പു​മ​ന്ത്രി​യു​ടെ ഉ​റ​പ്പ് പാ​ലി​ക്കേ​ണ്ട ജി​എ​സ്ടി ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ണ്ടും നോ​ട്ടീ​സ​യ​ച്ച് വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​ത് നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ഏ​രി​യ സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.
മു​ന്ന​റി​യി​പ്പി​ല്ലാ​തെ ദീ​ർ​ഘ​നേ​രം വൈ​ദ്യു​തി മു​ട​ങ്ങു​ന്ന​ത് വ്യാ​പാ​ര​മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​പി.​ശ​ശി​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ.​രാ​ജേ​ഷ്, എം.​എം.​മു​സ്ത​ഫ, സ​ലാം ഗ​ൾ​ഫോ​ണ്‍, സി.​അ​ഷ്റ​ഫ് എ​ന്നി​വ​ർ ആ​ശം​സ​പ്ര​സം​ഗം ന​ട​ത്തി. ഏ​രി​യ സെ​ക്ര​ട്ട​റി പി.​പി.​അ​ബ്ബാ​സ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​ഗ​ത​വും ഇ​മേ​ജ് ഹു​സൈ​ൻ ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: പ്ര​സി​ഡ​ന്‍റ്- ഇ​മേ​ജ് ഹു​സൈ​ൻ. വൈ​സ്.​പ്ര​സി​ഡ​ന്‍റ്-​സ​ലാം ഗ​ൾ​ഫോ​ണ്‍, മ​നോ​ജ് പു​ലാ​മ​ന്തോ​ൾ, കെ.​ടി.​റീ​ന, മു​ഹ​മ്മ​ദ​ലി മേ​ലാ​റ്റൂ​ർ. സെ​ക്ര​ട്ട​റി-​പി.​പി.​അ​ബ്ബാ​സ്, ജോ.​സെ​ക്ര​ട്ട​റി-​ദാ​മു സോ​ഡി​യാ​ക്, മു​ജീ​ബ് കാ​ളി​പ്പാ​ട​ൻ, വി.​പി. ശ​ശി​ധ​ര​ൻ. ട്ര​ഷ​റ​ർ- അ​ഷ്റ​ഫ് ഏ​ലം​കു​ളം.