ഇ​എം​എ​സ് ആ​ശു​പ​ത്രി​യു​ടെ 21-ാംവാ​ർ​ഷി​കം നടത്തി
Tuesday, November 19, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​എം​എ​സ് ആ​ശു​പ​ത്രി​യു​ടെ 21-ാംവാ​ർ​ഷി​ക​വും ജീ​വ​ന​ക്കാ​രു​ടെ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ എ​ക്കോ​യു​ടെ 11-ാം വാ​ർ​ഷി​ക​വും ഇ​എം​എ​സ് അ​ക്കാ​ഡ​മി​ക് കാ​ന്പ​സി​ൽ ന​ട​ത്തി.
മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ അ​നി​ൽ വ​ള്ള​ത്തോ​ൾ സാം​സ്കാ​രി​ക സ​മ്മേ​ള​ന​ം ഉ​ദ്ഘാ​ട​ന​ം ചെയ്തു. ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ.​എ.​മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത വഹിച്ചു. ന​ട​നും നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​നു​മാ​യ സു​രേ​ഷ് തി​രു​വാ​ലി ക​ലാ​സ​ന്ധ്യ​യു​ടെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു.
ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ പി.​പി.​വാ​സു​ദേ​വ​ൻ ഇ​എം​എ​സ് അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണ​വും, പ്രാ​രം​ഭ​കാ​ല​ത്തെ ഡ​യ​റ​ക്ട​ർ​മാ​ർ, ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രെ ആ​ദ​രി​ച്ചു.
ആ​ശു​പ​ത്രി​യു​ടെ ച​രി​ത്രം ആ​ലേ​ഖ​നം ചെ​യ്ത് ത​യ്യാ​റാ​ക്കു​ന്ന സ്മ​ര​ണി​ക മി​ടി​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും ന​ട​ത്തി.
ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ പി.​നാ​രാ​യ​ണ​ൻ, ടി.​കെ.​ക​രു​ണാ​ക​ര​ൻ, ആ​ദ്യ​ജ​ന​റ​ൽ മാ​നേ​ജ​ർ രാ​മ​കൃ​ഷ്ണ​ൻ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ.​മോ​ഹ​ൻ​ദാ​സ്, ഡെ​പ്യൂ​ട്ടി മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കൊ​ച്ചു എ​സ്.​മ​ണി, കെ​സി​ഇ​യു ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​കെ.​ജ​യ​ൻ , ആ​ശു​പ​ത്രി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ബ്ദു​ന്നാ​സി​ർ ,എ​ക്കോ​യു​ടെ സെ​ക്ര​ട്ട​റി ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.