ഇ​ർ​ശാ​ദി​യ്യ: മീ​ലാ​ദ് സ​മ്മേ​ള​നം നാ​ളെ തു​ട​ങ്ങും
Wednesday, November 20, 2019 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കൊ​ള​ത്തൂ​ർ ഇ​ർ​ശാ​ദി​യ്യ: മീ​ലാ​ദ് സ​മ്മേ​ള​ന​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഇ​ർ​ശാ​ദി​യ്യ കോ​ള​ജ് ഓ​ഫ് ഇ​സ്ലാ​മി​ക് തി​യോ​ള​ജി​ക്ക് കീ​ഴി​ൽ മ​ത ബി​രു​ദ ധാ​രി​ക​ളാ​യ പ​ണ്ഡി​ത​ർ​ക്കാ​യി ന​ട​ക്കു​ന്ന ആ​ദ​ർ​ശ പ​ഠ​ന കോ​ഴ്സി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കു​ള്ള സ​ന​ദ് ദാ​ന​വും ന​ട​ക്കും. സെ​ക്ക​ൻഡറി, ഹ​യ​ർ സെ​ക്ക​ൻഡറി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ദ​ർ​ശ​പ​ഠ​നം ല​ക്ഷ്യം വച്ച് പ്ര​സ​ദ്ധീ​ക​രി​ക്കു​ന്ന മി​ൻ​ഹാ​ജു​സ്സു​ന്ന എ​ന്ന മ​ല​യാ​ള ഗ്ര​ന്ഥ​ത്തി​ന്‍റെ പ്ര​കാശനവും സം​ഗ​മ​ത്തി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​തി​നു എ.​സി.​ഇ​ബ്റാ​ഹീം മു​സ്ലി​യാ​രും അ​ല​വി സ​ഖാ​ഫി കൊ​ള​ത്തൂ​രും ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തു​ന്ന​തോ​ടെ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മീ​ലാ​ദ് സം​ഗ​മ​ത്തി​ന് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മ​ത്സ​ര​വും മൗ​ലി​ദ് പ​ാരാ​യ​ണ​വും ന​ട​ക്കും. മൂ​ർ​ക്ക​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജ​ഗോ​പാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​യ്യി​ദ് നി​സാ​മു​ദ്ധീ​ൻ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ത്രി ഏ​ഴി​ന് കൂ​റ്റ​ന്പാ​റ അ​ബ്ദു​റ​ഹ്മാ​ൻ ദാ​രി​മി​യു​ടെ മീ​ലാ​ദ് പ്ര​ഭാ​ഷ​ണം ന​ട​ക്കും. സ​യ്യി​ദ് വി.​പി.​എ.​ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.