ഓ​ട്ട​ൻ​തു​ള്ള​ലി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞു
Wednesday, November 20, 2019 1:07 AM IST
മേ​ലാ​റ്റൂ​ർ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഓ​ട്ട​ൻ​തു​ള്ള​ൽ മ​ത്സ​ര​ത്തി​ൽ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കു​റ​ഞ്ഞു. യു​പി വി​ഭാ​ഗ​ത്തിൽ മൂ​ന്ന് പേ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു പേ​രും ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ അ​ഞ്ചു​പേ​രും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു പേ​രും മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.
ക​ലോ​ത്സ​വ​ത്തി​ൽ ആ​ദ്യ ദി​വ​സം ഓ​ട്ട​ൻ​തു​ള്ള​ൽ മാ​ത്ര​മാ​ണ് ന​ട​ന്ന​ത്. ഇ​തേ സ​മ​യം ഹൈ​സ്കൂ​ൾ വി​ഭാ​ഗം പെ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ത്തി​ൽ 12 ഉ​പ​ജി​ല്ല​ക​ൾ നി​ന്നും മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പ​ക്ക​വാ​ദ്യ​ക്കാ​ർ വേ​ണ്ടി വ​രു​ന്ന​തും അ​ഭ്യ​സി​ക്കു​ന്ന​തി​ന് വ​ലി​യ ചെല​വ് വ​രു​ന്ന​തും കാ​ര​ണ​മാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ കു​റ​യു​ന്ന​ത്.
ക​ലാ​ശ്രീ ക​ലാ​മ​ണ്ഡ​ലം വാ​സു​ദേ​വ​ൻ, ക​ലാ​മ​ണ്ഡ​ലം ക​വി​ത ഗീ​താ​ന​ന്ദ​ൻ, സ​രി​ത കു​ഞ്ച​ൻ സ്മാ​ര​കം എ​ന്നി​വ​രാ​യി​രു​ന്നു ഓ​ട്ട​ൻ​തു​ള്ള​ലിന്‍റെ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി എ​ത്തി​യ​ത്. ഓ​ട്ട​ൻ​തു​ള്ള​ൽ മ​ത്സ​രം മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ​താ​യി വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.