സ്വാ​ഗ​ത ഗാ​നം ഒ​രു​ക്കി മേ​ലാ​റ്റൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ
Wednesday, November 20, 2019 1:07 AM IST
മേ​ലാ​റ്റൂ​ർ: 32ാ മ​ത് റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന മേ​ലാ​റ്റൂ​ർ ആ​ർ.​എം സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ക​ലോ​ത്സ​വ​ത്തി​ന് സ്വാ​ഗ​ത ഗാ​നം ഒ​രു​ക്കി​യ​ത് സ്കൂ​ളി​ലെ ത​ന്നെ സ​യ​ൻ​സ് അ​ധ്യാ​പി​ക​യാ​യ റീ​ജ മോ​ഹ​ൻ​ദാ​സ്.​

ഏ​ഴു നി​റ​ങ്ങ​ൾ ചാ​ലി​ച്ചെ​ഴു​തും വ​ർ​ണ്ണ മ​നോ​ഹ​ര​തീ​രം... മ​ഴ​വി​ല്ല​ഴ​കാ​ൽ മി​ഴി​വേ​കി നി​ൽ​ക്കും ആ​ർഎംഎ​ച്ച്എ​സ്എ​സ് മേ​ലാ​റ്റൂ​ർ...​എ​ന്ന് തു​ട​ങ്ങു​ന്ന ഗാ​നം.​

മേ​ലാ​റ്റൂ​രി​ന്‍റെ ക​ലാ സാം​സ്കാ​രി​ക പാ​ര​ന്പ​ര്യ​വും വൈ​ജ്ഞാ​നി​ക മി​ക​വും ഇ​ഴ​ചേ​ർ​ത്ത വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യ​ത് സ്കൂ​ളി​ലെ സം​ഗീ​ത അ​ധ്യാ​പ​ക​നാ​യ പി.​പി. വാ​മ​ദേ​വ​ൻ മാ​ഷും. 20 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഗാ​ന​ത്തി​ന് ശ​ബ്ദ​മി​ക​വേ​കി​യ​ത്.