മ​ങ്ക​ട മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം നാ​ളെ മു​ത​ൽ
Thursday, November 21, 2019 12:34 AM IST
മ​ങ്ക​ട: നേ​രി​നാ​യി സം​ഘ​ടി​ക്കു​ക, നീ​തി​ക്കാ​യി പോ​രാ​ടു​ക എ​ന്ന പ്ര​മേ​യ​വു​മാ​യി മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ലം മു​സ്ലിം യൂ​ത്ത് ലീ​ഗ് ച​തു​ർ​ദി​ന സ​മ്മേ​ള​ന​ത്തി​ന് നാ​ളെ മ​ങ്ക​ട​യി​ൽ തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 25ന് ​സ​മാ​പി​ക്കും. മ​ങ്ക​ട​യി​ൽ സ​ജ്ജീ​ക​രി​ച്ച പ്ര​ഫ.​മ​ങ്ക​ട അ​ബ്ദു​ൾ അ​സീ​സ് മൗ​ല​വി ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം. 22ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് കു​രി​ക്ക​ൾ മു​നീ​ർ പ​താ​ക ഉ​യ​ർ​ത്തും. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ.​മ​ജീ​ദ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​ഹം​സ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. യു.​എ.​ല​ത്തീ​ഫ്, പി.​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ, പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ഉ​മ​ർ അ​റ​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. 23ന് ​രാ​വി​ലെ ഒ​ന്പ​തി​നു പ​തി​നി​ധി സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. റാ​ഷി​ദ് ഗ​സാ​ലി കൂ​ളി​വ​യ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ, അ​ൻ​വ​ർ മു​ള്ള​ന്പാ​റ, ടി.​കു​ഞ്ഞാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​ക്ക് ര​ണ്ടി​നു ഹി​ന്ദു​സ്ഥാ​ൻ ഹ​മാ​രാ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​ർ ടി.​എ അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ജീ​ബ് കാ​ടേ​രി മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
ഡോ.​സെ​ബാ​സ്റ്റ്യ​ൻ പോ​ൾ, കെ.​എ​ൻ.​എ.​ഖാ​ദ​ർ എം​എ​ൽ​എ, വി.​ടി.​ബ​ല​റാം എം​എ​ൽ​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
24ന് ​വൈ​കു​ന്നേ​രം നാ​ലി​നു ക​ട​ന്ന​മ​ണ്ണ​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന വൈ​റ്റ് ഗാ​ർ​ഡ് പ​രേ​ഡും യു​വ​ജ​ന റാ​ലി​യും മ​ങ്ക​ട ഹൈ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ക്കും. സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​പി.​എ.​മ​ജീ​ദ്, പി.​കെ.​ഫി​റോ​സ്, എം​എ​ൽ​എ​മാ​രാ​യ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ, കെ.​കെ.​ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ, മ​ഞ്ഞ​ളാം​കു​ഴി അ​ലി, എ​ൻ.​ഷം​സു​ദീ​ൻ എ​ന്നി​വ​രും മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി തു​ട​ങ്ങി​യ​വ​രും പ്ര​സം​ഗി​ക്കും.
25ന് ​വൈ​കു​ന്നേ​രം ആ​റ് മ​ണി​ക്ക് കൗ​ണ്‍​സി​ൽ മീ​റ്റ് കോ​ഴി​ക്കോ​ട്ടു​പ​റ​ന്പ് കോ-​ഓ​പ്പ​റേ​റ്റീ​വ് ട​വ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. യൂ​ത്ത് ലീ​ഗ് അ​ഖി​ലേ​ന്ത്യാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ.​സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​സ്മാ​ൻ താ​മ​ര​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ർ​മാ​ൻ കു​ന്ന​ത്ത് മു​ഹ​മ്മ​ദ്, ക​ണ്‍​വീ​ന​ർ .ടി.​കു​ഞ്ഞാ​ലി, കു​രി​ക്ക​ൾ മു​നീ​ർ, എ​ൻ.​പി.​മു​ഹ​മ്മ​ദാ​ലി, എം.​പി.​മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.