കാ​ദ​റ​ലി സെ​വ​ൻ​സി​നു ഒ​രു​ക്ക​മാ​യി
Friday, November 22, 2019 12:44 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഡി​സം​ബ​ർ അ​വ​സാ​ന​വാ​ര​ത്തി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ​്റു ഫ്ള​ഡ് ലി​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ല്പ​ത്തിയെ​ട്ടാ​മ​ത് കാ​ദ​ർ ആ​ൻ​ഡ് മു​ഹ​മ്മ​ദ​ലി മെ​മ്മോ​റി​യ​ൽ അ​ഖി​ലേ​ന്ത്യാ സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഫി​ക്സ്ച​ർ പു​റ​ത്തി​റ​ക്കി. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ള​ക്ട​ർ കെ.​എ​സ്.അ​ഞ്ജു ഫി​ക്സ്ച​ർ പ്ര​കാ​ശ​നം ചെ​യ്തു. കാ​ദ​റ​ലി ക്ല​ബ് പ്ര​സി​ഡ​ന്‍റ്് ച​ട്ടി​പ്പാ​റ മു​ഹ​മ്മ​ദ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ്, മ​ണ്ണി​ൽ ഹ​സ​ൻ, ജോ​ളി ജെ​യിം​സ്, എ​ച്ച്. മു​ഹ​മ്മ​ദ് ഖാ​ൻ, യൂ​സ്ഫ് രാ​മ​പു​രം, എം.​കെ.കു​ഞ്ഞ​യ​മ്മു, എം. ​അ​സീ​സ്, നാ​സ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തു നി​ന്നു​മാ​യി ഇ​രു​പ​ത് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ മെ​ഡി​ഗാ​ർ​ഡ് അ​രി​ക്കോ​ടും -ലി​ൻ​ഷാ മെ​ഡി​ക്ക​ൽ​സ് മ​ണ്ണാ​ർ​ക്ക​ടും ത​മ്മി​ലാ​ണ്.