വേ​ദി​യി​ൽ നി​ന്നു വേ​ദി​യി​ലേ​ക്ക് പ്ര​യാ​ണം; മ​ത്സ​രാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും വ​ല​ഞ്ഞു
Friday, November 22, 2019 12:45 AM IST
മേ​ലാ​റ്റൂ​ർ: ജ​ന​പ്രി​യ ഐ​റ്റ​ങ്ങ​ളാ​യ ഒ​പ്പ​ന​യും മി​മി​ക്രി​യ​മൊ​ക്കെ ഏ​തു വേ​ദി​യി​ലാ​ണെ​ന്ന​റി​യാ​തെ മേ​ലാ​റ്റൂ​രി​ലെ ജ​നാ​വ​ലി വേ​ദി തി​ര​ഞ്ഞ​ല​യു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ന​ലെ ശ്ര​ദ്ധേ​യ​മാ​യ​ത്.
ആ​ർ​എം​എ​ച്ച്എ​സി​ന്‍റെ തി​രു​മു​റ്റ​ത്തു​ള്ള ഒ​ന്നാം​വേ​ദി ഉ​ച്ച​മു​ത​ൽ പ​രി​പാ​ടി​ക​ളി​ല്ലാ​തെ ശൂ​ന്യ​മാ​യി കി​ട​ന്ന​പ്പോ​ൾ യു​പി, ഹൈ​സ്കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ങ്ങ​ളു​ടെ ഒ​പ്പ​ന ന​ട​ന്ന​ത് വേ​ദി നാ​ലി​ല്‌.​അ​തേ​സ​മ​യം കാ​ണി​ക​ൾ തീ​രെ​യി​ല്ലാ​തെ ഒ​റ്റ​മ​ത്സ​രാ​ർ​ഥി മാ​ത്രം പ​ങ്കെ​ടു​ത്ത​ത​ട​ക്കം ക​ഥ​ക​ളി​യു​ടെ ഗ്രൂ​പ്പ്്, സിം​ഗി​ൽ വേ​ദി ഒ​ന്നി​ൽ രാ​വി​ലെ തു​ട​ങ്ങി. ഉ​ച്ച​യോ​ടെ ക​ഥ​ക​ളി മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച​പ്പോ​ൾ ഒ​ന്നാം​വേ​ദി അ​നാ​ഥ​മാ​യി.
ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട മി​മി​ക്രി മ​ത്സ​ര​ങ്ങ​ൾ തീ​രെ സൗ​ക​ര്യ​പ്ര​ദ​മ​ല്ലാ​ത്ത വേ​ദി ഒ​ന്പ​തി​ലാ​ക്കി​യ​പ്പോ​ൾ രാ​ത്രി വൈ​കി​യും കാ​ണി​ക​ൾ ല​ഭി​ച്ച സൗ​ക​ര്യ​ത്തി​ൽ തി​ക്കി​തി​ര​ക്കി നി​ല​യു​റ​പ്പി​ച്ചു.
മ​റ്റു മ​ത്സ​ര​ങ്ങ​ള്‌ക്കായി സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ളി​ലൊ​രു​ക്കി​യ വേ​ദി​ക​ളി​ലേ​ക്ക് നാ​ലും അ​ഞ്ചും കി​ലോ​മീ​റ്റ​റു​ക​ൾ മ​ത്സ​രാ​ർ​ഥി​ക​ളും ര​ക്ഷ​ക​ർ​ത്താ​ക്ക​ളും അ​ധ്യാ​പ​ക​രു​മെ​ല്ലാം ഒാ​ടു​ക​യാ​യി​രു​ന്നു.