മോ​ണോ​ആ​ക്ട്: മ​ത്സ​രി​ച്ച​വ​ർ​ക്കെ​ല്ലാം നൂ​റു​മേ​നി
Friday, November 22, 2019 12:45 AM IST
മേ​ലാ​റ്റൂ​ർ: വി​ധി നി​ർ​ണ​യി​ക്കാ​ൻ പ​റ്റാ​ത്ത​ത്ര മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ​വ​യാ​യി​രു​ന്നു വേ​ദി ഒ​ന്പ​ത് അ​ഷ​റി​ൽ ന​ട​ന്ന മോ​ണോ​ആ​ക്ടു​ക​ളെ​ല്ലാം.വി​ധി നി​ർ​ണ​യി​ച്ച​വ​ർ ഒ​ന്നി​നൊ​ന്നു മെ​ച്ച​പ്പെ​ട്ട​വ​യി​ൽ നി​ന്നു ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​രെ ക​ണ്ടെ​ത്താ​ൻ പെ​ടാ​പാ​ടു​പെ​ട്ടെ​ന്നു വി​ധി​വാ​ച​കം വാ​യി​ച്ച് വി​ധി​ക​ർ​ത്താ​വ് ത​ന്നെ പ്ര​ഖ്യാ​പി​ച്ച​ത് കൗ​തു​ക​മു​ണ​ർ​ത്തി.
യു​പി വി​ഭാ​ഗ​ത്തി​ന്‍റെ മോ​ണോ ആ​ക്ട് മ​ത്സ​രം ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ​യം വൈകുന്നേരം ആ​റായി. ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന്‍റെ മോ​ണോ ആ​ക്ട് ആ​രം​ഭി​ക്കാ​ൻ വീ​ണ്ടും വൈ​കി. ടൗ​ണി​ന​ടു​ത്തു​ള്ള ആ​ർ​എം​എ​ച്ച്എ​സി​ൽ പ്ര​ധാ​ന വേ​ദി​ക്കു സ​മീ​പം ത​ന്നെ​യാ​യി​രു​ന്നു വേ​ദി ഒ​ന്പ​ത്്. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കും രക്ഷിതാക്കള്‌ക്കും ഇ​തു ഉ​പ​കാ​ര​പ്ര​ദ​മാ​യി.
ചെ​ന്പ്ര​ശേ​രി എ​യു​പി​യി​ലെ ശ്രീ​രാ​ഗി​നാ​യി​രു​ന്നു മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കെ​ല്ലാം എ ​ഗ്രേ​ഡ് ല​ഭി​ച്ച യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം.
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​റി​ന്‍റെ പു​സ്ത​ക​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​താ​യി​രു​ന്നു വി​ഷ​യം. മി​ക​ച്ച ചി​ത്രം വ​ര​ച്ച മൂ​രി​യെ​ന്ന് അ​പ​ര​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന, അ​തു​വ​രെ ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​നാ​യി​രു​ന്ന ബ​ഷീ​റി​ന്‍റെ ക​ഥ​യാ​ണ് ശ്രീ​രാ​ഗ് ത​ൻ​മ​യ​ത്വ​ത്തോ​ടെ അ​വ​ത​രി​പ്പി​ച്ച​ത്.
അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളാ​യ സു​ബ്ര​ഹ്മ​ണ്യ​ന്‍റെ​യും സ​ന്ധ്യ​യു​ടെ​യും മ​ക​നാ​ണ് ശ്രീ​രാ​ഗ്. സ​തീ​ഷ് പു​ന്ന​ക്കാ​ടെ​ന്ന മ​റ്റൊ​രു അ​ധ്യാ​പ​ക​നാ​യി​രു​ന്നു ശ്രീ​രാ​ഗി​നെ പ​രി​ശീ​ലി​പ്പി​ച്ച​ത്.
മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ച കു​ട്ടി​ക​ൾ ജി​ല്ലാ, സം​സ്ഥാ​ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ണ്ട്.