മ​ഹി​ഷി മ​ർ​ദ​നം ആ​ടി​ത്തി​മി​ർ​ത്ത് അ​ഭി​ജി​ത്
Saturday, November 23, 2019 12:50 AM IST
മേ​ലാ​റ്റൂ​ർ: മ​ഹി​ഷി മ​ർ​ദ​ന​ക​ഥ അ​ഭി​ജി​ത് ആ​ടി​തി​മി​ർ​ത്ത​പ്പോ​ൾ ത​ന്നെ സ​ദ​സ് ക​ര​ഘോ​ഷ​ത്തോ​ടെ ഇ​ള​കി​മ​റ​ിഞ്ഞു. ഭ​ര​ത​നാ​ട്യം ഹൈ​സ്കൂ​ൾ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ മ​ത്സ​ര​ഫ​ലം പ്രഖ്യാപിച്ചപ്പോള്‌ സ​ദ​സ്യ​രെ​ല്ലാ​വ​രും മ​ന​സി​ലു​റ​പ്പി​ച്ച​തു പോ​ലെ വി.​പി. അ​ഭി​ജി​ത്തി​നു തന്നെ ഒ​ന്നാം സ്ഥാ​നം. മ​ഞ്ചേ​രി എ​ച്ച്എം​വൈ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ പ​ത്താം​ത​രം വി​ദ്യാ​ർ​ഥി​യാ​ണ് അ​ഭി​ജി​ത്.
ഡ്രൈ​വ​റാ​യ ബാ​ല​ച​ന്ദ്ര​നും വീ​ട്ട​മ്മ​യാ​യ ഭ​വി​ത​യും നെ​യ്തു​കൂ​ട്ടി​യ സ്വ​പ്ന​ങ്ങ​ളു​ടെ സാ​ക്ഷാ​ത്കാ​ര​മാ​യി​രു​ന്നു മേ​ലാ​റ്റൂ​ർ ജെം​സ് കോ​ള​ജി​ലെ വേ​ദി നാ​ല് ചി​ല​ങ്ക​യി​ൽ ന​ട​ന്ന​ത്. വ​രു​മാ​ന​ത്തി​ൽ ഏ​റി​യ​പ​ങ്കും മ​ക്ക​ളു​ടെ ക​ലാ​വാ​സ​ന​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ചെ​ല​വി​ടു​ന്ന ആ ​മാ​താ​പി​താ​ക്ക​ളു​ടെ പ്ര​സ​ന്ന​ഭാ​വം അ​തു വി​ളി​ച്ചു പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.
ചെ​ണ്ട​യി​ൽ മി​ക​വു തെ​ളി​യി​ച്ച അ​ജി​ത്തും ഡാ​ൻ​സും പാ​ട്ടും പ​ഠി​ക്കു​ന്ന അ​വ​നി​ക​യും അ​ഭി​ജി​ത്തി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ല​യി​ൽ നാടകത്തില്‌ മികച്ച നടന്‌, ക​ഥാ​പ്ര​സം​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം, സംഘഗാനത്തില്‌ ഒന്നാം സ്ഥാനം എ​ന്നി​ങ്ങ​നെ സ​മ്മാ​നങ്ങള്‌ നേടിയിരു​ന്നു.
ഏ​ഴു വ​ർ​ഷ​മായി അ​ഭി​ജി​ത് ഭ​ര​ത​നാ​ട്യ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് നൃ​ത്താ​ധ്യാ​പി​ക​യാ​യ ആ​രാ​ധി​ക രാ​ജേ​ഷ് അ​ഭി​മാ​ന​പൂ​ർ​വ​ം പ​റ​ഞ്ഞ​ു .
മ​ഞ്ചേ​രി​യി​ൽ ദ​ശാ​ബ്ദ​ങ്ങ​ളാ​യി രാ​ധി​ക നൃ​ത്ത​ക​ലാ​കേ​ന്ദ്രം ന​ട​ത്തു​ന്ന ആ​രാ​ധി​ക നൃ​ത്തത്തി​ൽ ഗു​രു​നാ​ഥ എ​ന്ന​തി​ലു​പ​രി അ​മ്മ​യു​ടെ റോ​ളി​ൽ വേ​ദി​ക​ളി​ൽ നി​ന്നു വേ​ദി​ക​ളി​ലേ​ക്ക് ഓ​ടു​ന്ന അ​ഭി​ജി​ത്തി​നൊ​പ്പ​മു​ണ്ട്.
ഇ​നി മ​ത്സ​രി​ക്കാ​നു​ള്ള കു​ച്ചി​പ്പു​ടി, ല​ളി​ത​ഗാ​നം എ​ന്നി​വ​യി​ൽ കൂ​ടി സ​മ്മാ​നം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട് അ​ഭി​ജി​ത്.