ക​ള്ളു​ഷാ​പ്പ്: കെ​ട്ടി​ട ഉ​ട​മ​യു​ടെ വീ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി
Saturday, November 23, 2019 12:51 AM IST
എ​ട​ക്ക​ര: ചൂ​ര​ക്ക​ണ്ടി ക​ള്ളു​ഷാ​പ്പി​നാ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ട​മ​യു​ടെ വീ​ട്ടി​ലേ​ക്ക് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് ന​ട​ത്തി. രാ​വി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ നി​ന്നു ആ​രം​ഭി​ച്ച പ്ര​ക​ട​നം കെ​ട്ടി​ട ഉ​ട​മ​യു​ടെ വീ​ട്ടി​ൽ സ​മാ​പി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന ധ​ർ​ണ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സൂ​സ​ൻ മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള്ളു​ഷാ​പ്പ് ന​ട​ത്താ​ൻ കെ​ട്ടി​ടം വി​ട്ടു​ന​ൽ​കി​യ ന​ട​പ​ടി​യി​ൽ നി​ന്നു ഉ​ട​മ പി​ൻ​മാ​റണം എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.
സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ്ര​ക​ട​ന​ത്തി​ൽ അ​ണി​നി​ര​ന്നു.
ഷാ​പ്പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും വി​ജ​യം നേ​ടും​വ​രെ സ​മ​രം തു​ട​രു​മെ​ന്നും സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു.
സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ ഉ​ല്ലാ​സ് പാ​റ​ത്താ​ഴ​ത്ത്, പ​ഞ്ചാ​യ​ത്തം​ഗം പി.​സി. ജ​യ​ന്തി, മ​ദ്യ​വി​രു​ദ്ധ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് ത​ണ്ണി​നാ​ൽ, പൗ​ലോ​സ്, ര​മേ​ശ് സ്വാ​മി എ​ന്നി​വ​ർ പ്രസംഗിച്ചു.
ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം 39ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.
വൈ​കി​ട്ട് ജ​ന​കീ​യ സ​മ​തി​യു​ടെ സ​മ​ര​പ്പ​ന്ത​ൽ പി.​വി. അ​ൻ​വ​ർ എം​എ​ൽ​എ സ​ന്ദ​ർ​ശി​ച്ചു.