യു​ഡി​എ​ഫ് ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും
Thursday, December 5, 2019 12:32 AM IST
നി​ല​ന്പൂ​ർ: ഇന്നു നി​ല​ന്പൂ​ർ ഓ​സി​കെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് ക​ണ്‍​വെ​ൻ​ഷ​നി​ൽ വ​യ​നാ​ട് എം​പി​യും കോ​ണ്‍​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ രാ​ഹു​ൽ ഗാ​ന്ധി പ​ങ്കെ​ടു​ക്കു​മെ​ന്ന് യു​ഡി​എ​ഫ് നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ന​ത്തി​ൽ അ​റി​യി​ച്ചു. യു​ഡി​എ​ഫ് മ​ണ്ഡ​ലം, ബ്ലോ​ക്ക്, വാ​ർ​ഡ്, ഭാ​ര​വാ​ഹി​ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 1200 പ്ര​തി​നി​ധി​ക​ളാ​ണ് ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​ക.

എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് പു​തി​യ​താ​യി നി​ർ​മി​ച്ച ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ ബ​സ് സ്റ്റാ​ൻ​ഡ് കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ഉ​ദ്ഘാ​ട​ന​ത്തി​ന് ശേ​ഷം ര​ണ്ടു മ​ണി​യോ​ടെ എ​ട​ക്ക​ര​യി​ൽ നി​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ണ്‍​വെ​ൻ​ഷ​ൻ ഹാ​ളി​ലേ​ക്ക് എ​ത്തും, തു​ട​ർ​ന്ന് ക​ണ്‍​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഉ​ൾ​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ യു​ഡി​എ​ഫ് നേ​താ​ക്ക​ളും ജി​ല്ലാ നേ​താ​ക്ക​ളും ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. നി​ല​ന്പൂ​രി​ന്‍റെ വി​ക​സ​ന​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പ്ര​ത്യേ​ക താ​ൽ​പ​ര്യം ത​ന്നെ​യാ​ണു​ള്ള​തെ​ന്നും രാ​ത്രി കാ​ല യാ​ത്രാ നി​രോ​ധ​മു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളു​മാ​യി ഡ​ൽ​ഹി​യി​ൽ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു​വെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സ​ിൽ ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ എ​ൻ.​എ.​ക​രീം, കെ.​ടി.​കു​ഞ്ഞാ​ൻ, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, അ​ബ്ദു​ൾ സ​മ​ദ്, ബി​നോ​യ് പാ​ട്ട​ത്തി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.