സ​വാ​ള​യു​ടെ വ​ൻ​വി​ല​ക്ക​യ​റ്റം: വി​പ​ണി​യി​ൽ ആ​ശ​ങ്ക
Thursday, December 5, 2019 12:35 AM IST
മ​ഞ്ചേ​രി: വി​ല​ക്ക​യ​റ്റം സ​വാ​ള വി​പ​ണി​യെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം ഈ ​സ​മ​യം 21.5 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന സ​വാ​ള​യ്ക്ക് ഇ​ന്ന​ലെ മ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ൽ 120 രൂ​പ​യാ​ണ് വി​ല.​ കി​ലോ​ഗ്രാമിന് 15 രൂ​പ ലാ​ഭ​മെ​ടു​ത്താ​ണ് ചി​ല്ല​റ ക​ച്ച​വ​ട​ക്കാ​രു​ടെ വി​ൽ​പ്പ​ന.

സ​വാ​ള വി​ള​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ​യു​ണ്ടാ​യ അ​തി​വ​ർ​ഷ​മാ​ണ് വി​ള​വ് കു​റ​യാ​നും അ​തു​വ​ഴി വി​ല​വ​ർ​ധ​ന​വി​നും ഇ​ട​യാ​യ​ത്. ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് വി​ല ഇ​ര​ട്ടി​യാ​യി വ​ർ​ധി​ച്ച​ത്.

മ​ഞ്ചേ​രി നി​ത്യ​ച്ച​ന്ത​യി​ൽ സാ​ധാ​ര​ണ നാ​ലു ലോ​ഡ് സ​വാ​ള​യാ​ണ് ദി​വ​സ​വും എ​ത്തു​ന്ന​ത്.​എ​ന്നാ​ൽ വി​ല വ​ർ​ധി​ച്ച​തോ​ടെ ഒ​രു ലോ​ഡ് മാ​ത്ര​മാ​ണ് വ​രു​ന്ന​ത്. ഒ​രു ലോ​ഡ് സ​വാ​ള​യ്ക്ക് അ​ഞ്ച് ല​ക്ഷം രൂ​പ​യോ​ള​മാ​ണ് മൊ​ത്ത വ്യാ​പാ​രി ന​ൽ​കേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ലി​ത് ഇ​പ്പോ​ൾ 35 ല​ക്ഷം രൂ​പ വ​രെ ന​ൽ​കേ​ണ്ടി വ​രി​ക​യാ​ണെ​ന്ന് 28 വ​ർ​ഷ​മാ​യി മ​ഞ്ചേ​രി മാ​ർ​ക്ക​റ്റി​ൽ പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തി വ​രു​ന്ന കെ.​സി.​മു​ഹ​മ്മ​ദ​ലി എ​ന്ന കു​ഞ്ഞാ​പ്പു പ​റ​യു​ന്നു.

ചു​വ​ന്ന ഉ​ള്ളി, വെ​ളു​ത്ത ഉ​ള്ളി, മു​രി​ങ്ങാ​ക്കാ​യ എ​ന്നി​വ​ക്കും വി​ല ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.
2018 ന​വം​ബ​ർ മാ​സ​ത്തി​ൽ 65 രൂ​പ വി​ല​യു​ണ്ടാ​യി​രു​ന്ന ചു​വ​ന്ന ഉ​ള്ളി​ക്ക് 130 രൂ​പ​യാ​ണ് വി​ല. 200 രൂ​പ​യാ​ണ് വെ​ളു​ത്തു​ള്ളി​യു​ടെ വി​ല. മു​രി​ങ്ങാ​ക്കാ​യ വി​ല 350 ക​വി​ഞ്ഞി​ട്ട് ദി​വ​സ​ങ്ങ​ളാ​യി.