വീ​ട്ടി​ക്കു​ന്നി​ൽ തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം
Thursday, December 5, 2019 12:35 AM IST
പൂ​ക്കോ​ട്ടും​പാ​ടം: വീ​ട്ടി​ക്കു​ന്നി​ൽ തെ​രു​വുനാ​യ ശ​ല്യം രൂ​ക്ഷം. പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ൻ​പി​ൽ പി​ടി​ച്ചി​ട്ട വാ​ഹ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ത​ന്പ​ടി​ക്കു​ന്ന നാ​യ്ക്ക​ളാ​ണ് നാ​ട്ടു​കാ​ർ​ക്ക് ഭീ​ക്ഷ​ണി​യാ​യി മാ​റി​യത്. പ​രി​സ​ര​ത്തു​ള്ള വീ​ടു​ക​ളി​ൽ നി​ന്നും ചെ​രി​പ്പ്, ച​വി​ട്ടി​ക​ൾ തുടങ്ങിയവ പ​ക​ൽ സ​മ​യ​ത്തു​പോ​ലും ക​ടി​ച്ചു​കൊ​ണ്ട് പോ​കു​ന്ന​തും പ​തി​വാ​​ണ്. സ്റ്റേ​ഷ​ന് തൊ​ട്ട​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ​വ. ഹൈ​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വുനാ​യ ശ​ല്യം മൂ​ലം തൊ​ട്ട​ടു​ത്ത ബ​സ് സ്റ്റോ​പ്പി​ൽ നി​ന്നും ബ​സ് ക​യ​റാ​ൻ പോ​ലും ബു​ദ്ധി​മു​ട്ടുന്ന അ​വ​സ്ഥ​യാണ്. വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചി​ട്ട സ്ഥ​ലം കാ​ട് പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ പാ​ന്പു​ൾ​പ്പ​ടെ​യു​ള്ള ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യ​വും രൂ​ക്ഷ​മാ​ണ്.
എ​ത്ര​യും പെ​ട്ടെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്കണമെന്ന് നാ​ട്ടു​കാ​ര്‌ ആ​വ​ശ്യപ്പെട്ടു.