ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​സം​ഗ​മം ന​ട​ത്തി
Tuesday, December 10, 2019 1:08 AM IST
ക​രു​വാ​ര​കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം ന​ട​ത്തി. ചേ​റു​ന്പ് ഇ​ക്കോ വി​ല്ലേ​ജി​ൽ ന​ട​ന്ന സം​ഗ​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അം​ഗ​ങ്ങ​ളാ​യ മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ഷീ​ബ പ​ള്ളി​ക്കു​ത്ത്, പ്ര​ധാ​നാ​ധ്യാ​പ​ക ഫോ​റം ക​ണ്‍​വീ​ന​ർ കെ.​കെ.​ജ​യിം​സ്, കെ.​പി.​ഹ​രി​ദാ​സ​ൻ, പി.​എം. സ​ബാ​ദ്, സി.​ടി.​അ​ൻ​വ​ർ, വി.​പി ജ​സീ​റ, കെ.​ശ്രീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​നീ​ഷ് തു​വ്വൂ​ർ, ഷാ​ജി കാ​ര​ക്കു​ന്ന്, വി.​സ​തീ​ഷ് കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ക​രു​വാ​ര​കു​ണ്ട് പു​ന്ന​ക്കാ​ട് മോ​ഡ​ൽ ജി​എ​ൽ​പി സ്കൂ​ൾ, ഭി​ന്ന​ശേ​ഷി കൂ​ട്ടാ​യ്മ​യാ​യ ത​ണ​ൽ, പ​രി​വാ​ർ,സ്പ​ർ​ശം പു​ന്ന​ക്കാ​ട്, കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വി​ംഗ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സം​ഗ​മം ന​ട​ന്ന​ത്.