ലോ​ട്ട​റി​ക്ക​ട​യി​ൽ മോ​ഷ​ണം; 1.85 ല​ക്ഷം രൂ​പ​യും ടി​ക്ക​റ്റ​ക​ളും ന​ഷ്ട​പ്പെ​ട്ടു
Tuesday, December 10, 2019 11:53 PM IST
മ​ഞ്ചേ​രി: സ്വ​കാ​ര്യ ലോ​ട്ട​റി​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. 1,85,000 രൂ​പ​യും 250 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളും മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. മ​ഞ്ചേ​രി സീ​തി​ഹാ​ജി ബ​സ് ടെ​ർ​മി​ന​ൽ പ​രി​സ​ര​ത്തു​ള്ള യു​കെ ലോ​ട്ട​റി ഏ​ജ​ൻ​സീ​സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ഇന്നലെ പു​ല​ർ​ച്ചെ 2.55നാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നും ക​ണ്ടെ​ത്തി. രാ​വി​ലെ ക​ട തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ഷ​ട്ട​റി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്ത് ക​ട​ന്ന​ത്. സി​സി​ടി വി​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ദ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ക​ട​യു​ട​മ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ പ​രാ​തി​യി​ൽ മ​ഞ്ചേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ 4250 ലോ​ട്ട​റി ടി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ടെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി ഉ​ട​മ പ​റ​ഞ്ഞു.