കി​ണ​ർ റിം​ഗ് നി​ർ​മാ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി
Friday, December 13, 2019 12:06 AM IST
ക​രു​വാ​ര​കു​ണ്ട്: സം​സ്ഥാ​ന​ത്ത് കി​ണ​ർ റിം​ഗ് നി​ർ​മാ​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ ആ​ദ്യ​ഗ്രാ​മ​പ​ഞ്ചാ​യ​ത്തെ​ന്ന ഖ്യാ​തി തു​വ്വൂ​രി​ന് സ്വ​ന്തം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ച് തൊ​ഴി​ലാ​ളി​ക​ൾ നി​ർ​മി​ച്ച കി​ണ​റു​ക​ളി​ലാ​ണ് റിം​ഗ് സ്ഥാ​പി​ക്കു​ന്ന​ത്. ആ​മ​പ്പൊ​യി​ൽ ആ​ന​ടി കോ​ള​നി​യി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​റ്റ​ത്ത് ബാ​ല​ൻ നി​ർ​വ​ഹി​ച്ചു. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി തു​വ്വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച നൂ​റു കി​ണ​റു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ റി​ങ്ങു​ക​ൾ സ്ഥാ​പി​ക്കു​ന്ന​ത്.

ഗ്രാ​മ​ധാ​ര കി​ണ​ർ റിം​ഗ് എ​ന്ന പേ​രി​ൽ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി പ​ത്ത് തൊ​ഴി​ലു​റ​പ്പ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക​പ​രി​ശീ​ല​നം ന​ൽ​കി​യി​ട്ടു​ണ്ട്. ഒ​രു കി​ണ​റി​ന് എ​ട്ടു റി​ങ്ങു​ക​ൾ വീ​ത​മാ​ണ് ന​ൽ​കു​ക. ത​രി​പ്ര​മു​ണ്ട​യി​ലാ​ണ് നി​ർ​മാ​ണ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​മാ​യി സം​യോ​ജി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ആ​മ​പ്പൊ​യി​ൽ ആ​ന​ടി കോ​ള​നി​യി​ൽ ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ത​ല ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ബി​ഡി​ഒ പി.​കേ​ശ​വ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​എ.​യു ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്രീ​തി മേ​നോ​ൻ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പ​റ​വെ​ട്ടി ഉ​മ്മു​സ​ൽ​മ, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ഷാ​നി​ർ, അം​ഗ​ങ്ങ​ളാ​യ ടി.​പി.​ഷി​ഹാ​ബു​ദ്ദീ​ൻ, ടി.​ത​സ്്ലീ​ന, സി.​എം.​ഗി​രി​ജ, എ​ൻ.​കെ.​റം​ല​ത്ത്, അ​ജ്നാ​സ്, അ​ബു സാ​ലി തൊ​ടി​ക​പ്പു​ലം, ഷെ​രീ​ഫ് അ​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.