ദാ​റു​ന്ന​ജാ​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം
Friday, December 13, 2019 12:09 AM IST
ക​രു​വാ​ര​കു​ണ്ട് :ദാ​റു​ന്ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ നാ​ൽ​പ്പ​ത്തി​നാ​ലാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും സ്ഥാ​പ​ന​ത്തി​ന്‍റെ ശി​ല്പി കെ.​ടി.​മാ​നു മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും ജ​നു​വ​രി 22 മു​ത​ൽ 25 വ​രെ പു​ന്ന​ക്കാ​ട് ന​ട​ക്കും. സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കും.

ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ നേ​താ​ക്ക​ൾ, പ​ണ്ഡി​ത​ൻ​മാ​ർ, പ്ര​ഭാ​ഷ​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. സ​മ്മേ​ള​ന വി​ജ​യ​ത്തി​നാ​യി പാ​ണ​ക്കാ​ട്് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും പി.​സൈ​താ​ലി മു​സ്ലി​യാ​ർ മാ​ന്പു​ഴ ചെ​യ​ർ​മാ​നും .എം.​ഉ​മ്മ​ർ എം​എ​ൽ​എ.​ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​വും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പീ​ക​രി​ച്ചു.

സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം കെ.​ടി.​ഉ​സ്താ​ദ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ എം.​ഉ​മ്മ​ർ എം​എ​ൽ​എ. ഉ​ദ്ഘാ​ട​നം ചെ​യ്തു .പി .​സൈ​താ​ലി മു​സ്ലി​യാ​ർ മാ​ന്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ക്കോ​ട് മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി, ഇ.​മൊ​യ്തീ​ൻ ഫൈ​സി പു​ത്ത​ന​ഴി, ഒ.​കെ.​എ​സ്.​കു​ഞ്ഞാ​പ്പ ത​ങ്ങ​ൾ, എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, എം.​അ​ല​വി, പി.​ഷൗ​ക്ക​ത്ത​ലി, സ​ലാം ഫൈ​സി ഇ​രി​ങ്ങാ​ട്ടി​രി, ഡോ.​പി.​മു​ഹ​മ്മ​ദ് ഇ​സ്ഹാ​ഖ്, ഒ.​എം.​ക​രു​വാ​ര​ക്കു​ണ്ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു