ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​ലേ​ക്ക്
Friday, December 13, 2019 12:09 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​നെ കേ​ര​ളാ ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, സ​ഹ​ക​ര​ണ മേ​ഖ​ല​യെ​യും ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 16, 17, 18 തി​യ​തി​ക​ളി​ൽ എം​ഡി​സി ബാ​ങ്ക് ജീ​വ​ന​ക്കാ​ർ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും.
പ​ണി​മു​ട​ക്കി​നു എം​ഡി​സി ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, ഡി​സ്ട്രി​ക്ട് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ കേ​ര​ള എ​ന്നീ സം​ഘ​ട​ന​ക​ൾ നേ​തൃ​ത്വം ന​ൽ​കും. 400 ഓ​ളം വ​രു​ന്ന ബാ​ങ്ക് ജീ​വ​ന​ക്കാ​ർ 54 ശാ​ഖ​ക​ളും അ​ട​ച്ചി​ട്ടാ​ണ് സ​മ​രം ന​ട​ത്തു​ക. പ്ര​ശ്നം പ​രി​ഹ​രി​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ജ​നു​വ​രി മു​ത​ൽ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ന​ട​ത്തും.

സം​സ്ഥാ​ന​ത്തെ 13 ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളെ കേ​ര​ള സ്റ്റേ​റ്റ് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ൽ ല​യി​പ്പി​ച്ച് ന​വം​ബ​ർ 29നാ​ണ് കേ​ര​ളാ ബാ​ങ്ക് രൂ​പ​വ​ത്ക​രി​ച്ച​ത്. 3,477 കോ​ടി നി​ക്ഷേ​പ​മു​ള്ള ബാ​ങ്കി​നു ഒ​ന്ന​ര ല​ക്ഷം നി​ക്ഷേ​പ​ക​രും 15 ല​ക്ഷ​ത്തോ​ളം ഇ​ട​പാ​ടു​കാ​രു​മു​ണ്ട്. ഇ​തി​ൽ 2,499 കോ​ടി സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​ടെ നി​ക്ഷേ​പ​മാ​ണ്. നി​ല​വി​ൽ നി​യ​മാ​നു​സ​ര​ണം ബാ​ങ്ക് കേ​ര​ള ബാ​ങ്കി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നു സ​ഹ​ക​ര​ണ ര​ജി​സ്ട്രാ​ർ ഉ​ത്ത​ര​വ് ക​ഴി​ഞ്ഞാ​ൽ എം​ഡി​സി ബാ​ങ്കി​നു നി​ല​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​തു ജീ​വ​ന​ക്കാ​രെ​യും ഇ​ട​പാ​ടു​കാ​രെ​യും ബാ​ധി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഓ​ൾ കേ​ര​ള ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ അ​ബ്ദു​റ​ഹ്മാ​ൻ, എം​ഡി​സി ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ട്ര​ഷ​റ​ർ കെ. ​അ​ബ്ദു​ൾ നാ​സ​ർ, എം​ഡി​സി ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി.​കെ മൂ​സ​ക്കു​ട്ടി, ഡി​സ്ട്രി​ക് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​ധ​ര​ൻ, ഡി​സ്ട്രി​ക് കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി പി. ​അ​ലി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.