ജീ​വ​നം: മാ​ലി​ന്യ​ം വേ​ർ​തി​രി​ക്കൽ കാ​ന്പ​യി​നു തു​ട​ക്ക​ം
Saturday, December 14, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കി വ​രു​ന്ന ജീ​വ​നം ശു​ചി​ത്വ സു​ന്ദ​ര ജൈ​വ ന​ഗ​രം പ​ദ്ധ​തി​യു​ടെ നാ​ലാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി മാ​ലി​ന്യ​ങ്ങ​ൾ ത​രം തി​രി​ച്ചു ന​ൽ​കു​ന്ന​തി​നു അ​വ​ബോ​ധ പ്ര​ചാ​ര​ണ​ത്തി​നാ​യു​ള്ള സെ​ഗ്രി​ഗേ​ഷ​ൻ കാ​ന്പ​യി​നു തു​ട​ക്ക​മാ​യി.ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​ക്കാ​ല​യ​ള​വി​ൽ ശു​ചി​ത്വ മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തു വ​ൻ നേ​ട്ടം കൈ​വ​രി​ക്കാ​ൻ ജീ​വ​നം പ​ദ്ധ​തി​ക്കാ​യി​ട്ടു​ണ്ടെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 8000ല​ധി​കം വീ​ടു​ക​ളി​ൽ നി​ന്നും 2000 വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മാ​യി ദി​വ​സം അ​ഞ്ചു ട​ണ്‍ മാ​ലി​ന്യ​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു പ​രി​സ​ര​വും ജ​ലാ​ശ​യ​ങ്ങ​ളും മ​ലി​ന​മാ​ക്കു​ന്ന​തി​ന്‍റെ തോ​ത് 80 ശ​ത​മാ​നം കു​റ​ഞ്ഞു. എ​ന്നാ​ൽ സം​സ്ക​ര​ണ​ശാ​ല​യി​ലെ​ത്തു​ന്ന മാ​ലി​ന്യം വ​ൻ​തോ​തി​ൽ കൂ​ടി​ക്ക​ല​ർ​ന്ന​​തി​നാ​ൽ വേ​ർ​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നു ന​ന്നേ പ്ര​യാ​സം നേ​രി​ടു​ക​യാ​ണ്. 2016-ലെ ​മാ​ലി​ന്യ പ​രി​പാ​ല​ന നി​യ​മ​പ്ര​കാ​രം ഉ​ത്പ്പാ​ദി​പ്പി​ക്കു​ന്ന​വ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് മാ​ലി​ന്യം വേ​ർ​തി​രി​ച്ച് സം​സ്ക​ര​ണ​ത്തി​നു ന​ൽ​ക​ൽ. അ​തി​നാ​ൽ പാ​ഴ് വ​സ്തു​ക്ക​ളും മാ​ലി​ന്യ​വും വേ​ർ​തി​രി​ക്ക​ൽ ഇ​നി​മു​ത​ൽ ശ്ര​ദ്ധി​ക്കു​ക​യാ​ണ് പോം​വ​ഴി​യെ​ന്നു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മാ​സ​ത്തി​ലൊ​രി​ക്ക​ൽ വീ​ടു​ക​ളി​ൽ നി​ന്നു പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ മാ​ത്ര​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​ൽ റെ​ക്സി​ൻ, ചെ​രു​പ്പ്, ജൈ​വ മാ​ലി​ന്യം തു​ട​ങ്ങി​യ വി​വി​ധ മാ​ലി​ന്യ​ങ്ങ​ൾ ക​ല​രാ​തെ വേ​ർ​തി​രി​ച്ച് ബ​ന്ധ​പ്പെ​ട്ട സ്ഥ​ല​ത്തു നി​ന്നു ന​ൽ​ക​ണം. ഷോ​പ്പു​ക​ളും ഫ്ളാ​റ്റു​ക​ളും പ്ലാ​സ്റ്റി​ക്കും ജൈ​വ മാ​ലി​ന്യ​വും വേ​ർ​തി​രി​വോ​ടെ മാ​ത്ര​മേ ഇ​നി ന​ൽ​കാ​വൂ. ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ഉ​റ​പ്പു​വ​രു​ത്താ​നാ​ണ്
കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കാ​തെ ന​ൽ​കു​ന്ന​തും ശേ​ഖ​രി​ക്കു​ന്ന​തും കു​റ്റ​മാ​യി ക​ണ​ക്കാ​ക്കി പി​ഴ​ ഈ​ടാ​ക്കേ​ണ്ടി വ​രു​ം.സെ​ഗ്രി​ഗേ​ഷ​ൻ കാ​ന്പ​യി​ന്‍റെ ഉ​ദ്ഘാ​ട​നം 31 ാം വാ​ർ​ഡി​ലെ പ​ട്ടാ​ന്പി റോ​ഡ് പേ ​പാ​ർ​ക്കി​ഗ് ഏ​രി​യാ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം നി​ർ​വ​ഹി​ച്ചു.
വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ നി​ഷി അ​നി​ൽ​രാ​ജ്, മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി എ​സ്.​അ​ബ്ദു​ൾ സ​ജീം, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ​ത്ത​ത്ത് ആ​രി​ഫ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​ദി​ലീ​പ്. ജീ​വ​നം സൊ​ല്യൂ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ജ​യ​ൻ മ​ഠ​ത്തി​ൽ, കൗ​ണ്‍​സി​ൽ സു​ന്ദ​ര​ൻ കാ​ര​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.