15 റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ൾ​ക്കു 75 ല​ക്ഷം അനുവദിച്ചു
Saturday, December 14, 2019 12:10 AM IST
മ​ല​പ്പു​റം: 15 റോ​ഡു​ക​ളു​ടെ നി​ർ​മാ​ണത്തിന് വെ​ള്ള​പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി ഓ​രോ റോ​ഡി​നും അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം 75 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി ജി​ല്ലാ​ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. തി​രൂ​ർ ബ്ലോ​ക്കി​ലെ ഒ​ന്പ​തു റോ​ഡു​ക​ൾ​ക്കും പൊ​ന്നാ​നി, അ​രീ​ക്കോ​ട് ബ്ലോ​ക്കി​ലെ ഓ​രോ റോ​ഡു​ക​ൾ​ക്കും മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു റോ​ഡു​ക​ൾ​ക്കും താ​നൂ​രി​ലെ ഒ​രു റോ​ഡി​ന്‍റെ​യും നി​ർ​മാ​ണ ത്തിനാ​ണ് അ​ഞ്ചു ല​ക്ഷം രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. തി​രൂ​ർ ബ്ലോ​ക്കി​ലെ പു​റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ള്ളി​പ്പ​ടി തോ​ട്ടു​പാ​ടം റോ​ഡ്, ക​ര​യി​ല​പ്പാ​ടം റോ​ഡ്, ജെ​ട്ടി​ലൈ​ൻ ഗോ​മു​ഖം റോ​ഡ്, ആ​ലി​ൻ ചു​വ​ട് ഹെ​ൽ​ത്ത് സെ​ന്‍റ​ർ റോ​ഡ്, തൃ​പ്ര​ങ്ങോ​ടി​ലെ ച​മ്ര​വ​ട്ടം ക​രു​മാ​ത്തി​ൽ റോ​ഡ്, ആ​ന​പ്പ​ടി ആ​ലി​ങ്ങ​ൽ റോ​ഡ്, പ​ഞ്ഞ​ൻ​പ​ടി ത​ലൂ​ക്ക​ര റോ​ഡ്, പ​റ​പ്പേ​രി സി​എ​സ്ഐ ദേ​വാ​ല​യം - അ​ങ്ക​ണ​വാ​ടി റോ​ഡ്, ത​ല​ക്കാ​ടി​ലെ പാ​റ​ശേ​രി ഐ​എ​ച്ച്ഡി​പി റോ​ഡ് തു​ട​ങ്ങി​യ​വ​യ്ക്കും പൊ​ന്നാ​നി​യി​ലെ വ​ട്ട​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ട്ടം​കു​ളം നെ​ല്ലി​ശേ​രി റോ​ഡ്, അ​രീ​ക്കോ​ടി​ലെ കീ​ഴു​പ​റ​ന്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ള​യൂ​ർ ന​ട-​പേ​ന്പ​റ്റ റോ​ഡ്, മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ ക​ണ്ണ​ത്തു​പാ​റ - ചെ​മ്മ​ങ്ക​ട​വ് റോ​ഡ്, ഇ​ത്തി​ൾ​പ​റ​ന്പ് -വ​ട്ട​പ​റ​ന്പ്-​പു​ൽ​പ്പ​റ​ന്പ് റോ​ഡ്, ഇ​ത്തി​ൾ​പ​റ​ന്പ് - വ​ട്ട​പ്പ​റ​ന്പ് റോ​ഡ്, താ​നൂ​രി​ലെ ബ​ദ​ർ​പ​ള്ളി മു​ക്കോ​ല റോ​ഡ് എ​ന്നീ റോ​ഡു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.