സി​മ​ന്‍റ് വ്യാ​പാ​രി​ക​ൾ റെ​യി​ൽ​വേ മാ​നേ​ജ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി
Saturday, December 14, 2019 12:10 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ലെ സി​മ​ന്‍റ് വ്യാ​പാ​രി​ക​ളു​ടെ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ സ​തേ​ണ്‍ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ തോ​മ​സു​മാ​യി ച​ർ​ച്ച ന​ട​ത്തി. നി​ല​ന്പൂ​രി​ൽ ച​ര​ക്കു ഗ​താ​ഗ​ത​ത്തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ച​ര​ക്കു ഗ​താ​ഗ​തം ഇ​തു​വ​രെ തു​ട​ങ്ങി​യി​ട്ടി​ല്ല. റെ​യി​ൽ​വേ കൃ​ത്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​നാ​ലാ​ണ് ച​ര​ക്കു ഗ​താ​ഗ​തം തു​ട​ങ്ങാ​ത്ത​തെ​ന്നു സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
കേ​ര​ള​ത്തി​ൽ അ​സോ​സി​യേ​ഷ​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ തി​രു​നാ​വാ​യ​യി​ൽ മാ​ത്ര​മാ​ണ് ച​ര​ക്കു ഗ​താ​ഗ​തം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. അ​ത്ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം നി​ല​ന്പൂ​രി​ലും ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ഭാ​ര​വാ​ഹി​ക​ളു​ടെ ആ​വ​ശ്യം.
ഇ​ക്കാ​ര്യം ഭാ​ര​വാ​ഹി​ക​ൾ മാ​നേ​ജ​രു​ടെ മു​ന്പാ​കെ വ്യ​ക്ത​മാ​ക്കി. യാ​ർ​ഡും ഗോ​ഡൗ​ണും നി​ർ​മി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ങ്കി​ലും അ​വ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത രാ​ത്രി സ​ർ​വീ​സ് വരുന്നസാ​ഹ​ച​ര്യ​ത്തി​ൽ നി​ല​ന്പൂ​രി​ലേ​ക്കു ച​ര​ക്കു ഗ​താ​ഗ​തം സാ​ധ്യ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സ​ബാ​ഹ് വേ​ങ്ങ​ര, ഗ​ഫൂ​ർ മ​ന്പാ​ട് എ​ന്നി​വ​രാ​ണ് മാ​നേ​ജ​രു​മാ​യി സം​സാ​രി​ച്ച​ത്.