നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യയ്​ക്കു​ള്ള സം​വി​ധാ​ന​മാ​യി
Sunday, December 15, 2019 12:21 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഓ​ർ​ത്തോ വി​ഭാ​ഗ​ത്തി​ൽ താ​ക്കോ​ൽ​ദ്വാ​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നു​ള്ള പു​തി​യ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു. ആ​ർ​ത്രോ​സ്കോ​പ്പ് ഉ​പ​ക​ര​ണ​മാ​ണ് ഇ​തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​ത്. കാ​ൽ​മു​ട്ടി​നേ​ൽ​ക്കു​ന്ന വി​വി​ധ പ​രി​ക്കു​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​നു​ള്ള ആ​ധു​നി​ക സം​വി​ധാ​ന​മാ​ണ് ഇ​തി​ലൂ​ടെ പ്ര​ധാ​ന​മാ​യും ല​ഭ്യ​മാ​വു​ക. ഏ​റെ നാ​ളാ​യി ഈ ​സം​വി​ധാ​നം ഒ​രു​ക്കു​ന്ന ത​യാ​റെ​ടു​പ്പി​ലാ​യി​രു​ന്നു നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി. ജി​ല്ലാ​ശു​പ​ത്രി​യി​ലെ അ​സ്ഥി​രോ​ഗ വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ആ​ണ് ഇ​ത് പ​രി​പാ​ലി​ക്കു​ന്ന​ത്.
കാ​ൽ​മു​ട്ടു മാ​റ്റി​വ​യ്ക്ക​ൽ, ഇ​ടു​പ്പി​ലെ സ​ന്ധി മാ​റ്റി​വ​യ്ക്ക​ൽ എ​ന്നീ ശ​സ്ത്ര​ക്രി​യ​ക​ൾ നി​ല​വി​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.
താ​ക്കോ​ൽ ദ്വാ​ര ശ​സ്ത്ര​ക്രി​യ​യ​യി​ലൂ​ടെ രോ​ഗി​ക​ൾ​ക്കു സ​മ​യ​ലാ​ഭ​വും അ​ധി​കം മു​റി​വു​ക​ൾ ഇ​ല്ലാ​തെ ശ​സ്ത്ര​ക്രി​യ ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​വു​മാ​ണ് ല​ഭ്യ​മാ​വു​ക. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ് വ​രു​ന്ന ഈ ​ചി​കി​ത്സ ആ​രോ​ഗ്യ ഇ​ൻ​ഷ്വ​റ​ൻ​സ് കാ​ർ​ഡ് വ​ഴി രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​മാ​യി നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ല​ഭ്യ​മാ​കും.