ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ൻ പ​രി​ശീ​ല​ന​ം തു​ട​ങ്ങു​ന്നു
Thursday, January 16, 2020 12:12 AM IST
നി​ല​ന്പൂ​ർ: ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​വി​ധ പ​രി​ശീ​ല​ന​ങ്ങ​ൾ തു​ട​ങ്ങു​ന്നു. പ​രി​ശീ​ല​ന​ത്തി​ന് ശേ​ഷം സാ​ധാ​ര​ണ ആ​ളു​ക​ളെ കൂ​ടി ടൂ​റി​സം സം​രം​ഭ​ക​രാ​ക്കു​ക എ​ന്ന​താ​ണ് മി​ഷ​ന്‍റെ ല​ക്ഷ്യം. മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഡെ​സ്റ്റി​നേ​ഷ​നി​ൽ ന​ട​ക്കു​ന്ന വി​ല്ലേ​ജ് ലൈ​ഫ് എ​ക്സ്പീ​രി​യ​ൻ​സ് പാ​ക്കേ​ജി​ലേ​ക്ക് ക​മ്മ്യൂ​ണി​റ്റി ടൂ​ർ ലീ​ഡ​ർ​മാ​രാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ താ​ല്പ​ര്യം ഉ​ള്ള​വ​ർ​ക്ക് സ്റ്റോ​റി ടെ​ല്ല​ർ ആ​യി പ്ര​വ​ർ​ത്തി​യ്ക്കു​ന്ന​തി​നു വേ​ണ്ട പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കും.
തു​ണി സ​ഞ്ചി, പേ​പ്പ​ർ ബാ​ഗ,് പേ​പ്പ​ർ പേ​ന, വി​വി​ധ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക എ​ന്നി​വ​യി​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കും. തീ​ർ​ത്തും സൗ​ജ​ന്യ​മാ​ണ് പ​രി​ശീ​ല​ന​ങ്ങ​ൾ. ഉ​ത്പ​ന്ന​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ അ​ട​ക്കം വി​ൽ​ക്കു​ന്ന​തി​ന് സാ​ധി​ക്കും. നി​ല​വി​ൽ സം​രം​ഭ​ങ്ങ​ൾ ന​ട​ത്തു​ന്ന​വ​ർ​ക്കും മി​ഷ​നി​ൽ ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യ​മാ​ണ്. ഡ്രൈ​വേ​ഴ്സ്, ഇ​ല​ക്ട്രീ​ഷ​ൻ, ത​യ്യ​ൽ​ക്കാ​ർ, ക​ര​കൗ​ശ​ല വ​സ്തു നി​ർ​മാ​താ​ക്ക​ൾ, ഫാം ​ഉ​ട​മ​ക​ൾ, ടാ​ക്സി ഉ​ട​മ​ക​ൾ, ഹോ​ട്ട​ൽ​സ് എ​ന്നി​വ​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ണ്‍: 9746186206.