സ്ത്രീ​യോ​ട് അ​പ​മ​ര്യാ​ദ​യി പെരുമാറിയ സം​ഭ​വം: ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ
Thursday, January 16, 2020 12:14 AM IST
മാ​ന​ന്ത​വാ​ടി: കെ​എ​സ്ആ​ർ​ടി​സി യാ​ത്ര​ക്കാ​രി​യോ​ട് അ​പ​മ​ര്യാ​ദ​യായി പെരുമാറിയ സം​ഭ​വ​ത്തി​ൽ ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. സു​ൽ​ത്താ​ൻ ബ​ത്തേ​രി ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​റും യൂ​ണി​യ​ൻ നേ​താ​വു​മാ​യ കെ.​കെ. പൗ​ലോ​സി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. ഡി​സം​ബ​ർ 27നാ​ണ് സം​ഭ​വം. ബ​ത്തേ​രി - കോ​യ​ന്പ​ത്തൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബ​സി​ൽ ബ​ത്തേ​രി​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​രി​യോ​ടാ​ണ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്. യാ​ത്രാ​ക്കാ​രി പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും സം​ഭ​വം ഒ​തു​ക്കി​തീ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ക​ഐ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. വി​ജി​ല​ൻ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സം​ഭ​വം സ​ത്യ​മെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ന​ട​പ​ടി ഉ​ണ്ടാ​യ​ത്. പ​രാ​തി ല​ഭി​ച്ചി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രു​ന്ന എ​ടി​ഒ​യെ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കു​മെ​ന്ന് പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു.