ന​ഗ​ര​സ​ഭ​യി​ൽ വി​മു​ക്തി പ്ര​തി​ജ്ഞ ചൊ​ല്ലി
Friday, January 17, 2020 12:25 AM IST
നി​ല​ന്പൂ​ർ: നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത ന​വ​കേ​ര​ളം എ​ന്ന സ​ർ​ക്കാ​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ വി​മു​ക്തി പ്ര​തി​ജ്ഞ ചൊ​ല്ലി. ഇ​തി​നാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് ല​ഹ​രി വി​രു​ദ്ധ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ചി​രു​ന്നു. രാ​വി​ലെ 11നു ​ന​ട​ന്ന പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭാ സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ ഷേ​ർ​ളി​മോ​ൾ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.
ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ്, ഉ​പാ​ധ്യ​ക്ഷ​ൻ പി.​വി. ഹം​സ, അം​ഗ​ങ്ങ​ളാ​യ എ.​ഗോ​പി​നാ​ഥ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, മു​സ്ത​ഫ ക​ള​ത്തും​പ​ടി​യി​ൽ, മു​ജീ​ബ് ദേ​വ​ശേ​രി തു​ട​ങ്ങി എ​ല്ലാ അം​ഗ​ങ്ങ​ളും ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ഈ ദിവസം വി​മു​ക്തി പ്ര​തി​ജ്ഞ ചൊ​ല്ലു​ന്നു​ണ്ട്.