ഒ​ണ്ട​യ​ങ്ങാ​ടി-​എ​ട​പ്പ​ടി-​മൊ​ട്ട റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ; നാ​ട്ടു​കാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, January 17, 2020 12:31 AM IST
മാ​ന​ന്ത​വാ​ടി: ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ ഏ​ഴ്, ഒ​ന്പ​ത് വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ഒ​ണ്ട​യ​ങ്ങാ​ടി-​എ​ട​പ്പ​ടി-​മൊ​ട്ട റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​ഗ​ര​സ​ഭ​ക്ക് മു​ന്പി​ൽ കു​ത്തി​യി​രു​പ്പ് സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് വാ​ർ​ഡ് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2013 ൽ ​പി​എം​ജി​എ​സ്‌വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 2.833 കിലോമീറ്റര്‌ ടാ​ർ ചെ​യ്യു​ന്ന​തി​ന് പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.
സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 1.400 കിമീ മാ​ത്ര​മെ പ്ര​വ​ർ​ത്തി പൂ​ർ​ത്തീ​ക​രി​ച്ചു​ള്ളു. ഇ​തി​ന് വേ​ണ്ടി ത​ന്നെ എ​ട്ട് വ​ർ​ഷം സ​മ​രം ചെ​യ്യേ​ണ്ടി വ​ന്നു. തു​ട​ർ​ന്ന് വ​രു​ന്ന ഭാ​ഗം ന​ഗ​ര​സ​ഭ പൂ​ർ​ത്തീ​ക​രി​ച്ച് ത​രു​മെ​ന്ന് ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വാ​ക്ക് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രോ, വാ​ർ​ഡ് കൗ​ണ്‍​സി​ല​റോ ഈ ​ഭാ​ഗ​ത്തേ​ക്ക് തി​രി​ഞ്ഞ് നോ​ക്കി​യി​ട്ടി​ല്ല. അ​ര നൂ​റ്റാ​ണ്ടാ​യി പ്ര​ദേ​ശ​ത്ത് നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ താ​മ​സം തു​ട​ങ്ങി​യി​ട്ട്. 25 വ​ർ​ഷ​മാ​യി റോ​ഡ് സോ​ളിം​ഗ് പോ​ലും ന​ട​ത്തി​യി​ട്ട്. ഈ ​റോ​ഡി​ലൂ​ടെ കാ​ൽ ന​ട​യാ​ത്ര പോ​ലും ദു​ഷ്ക്ക​ര​മാ​ണ്. റോ​ഡി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി രോ​ഗി​ക​ളും വ​യോ വൃ​ദ്ധ​രും വി​ദ്യാ​ർ​ഥി​ക​ളും ധാ​രാ​ളം ഉ​ണ്ട്. ര​ണ്ട് പ്ര​ള​യ​ങ്ങ​ൾ​ക്ക് ശേ​ഷം റോ​ഡ് പാ​ടെ ത​ക​ർ​ന്ന് ഒ​രു നാ​മ​മാ​ത്ര പാ​ത​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു. മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ​യെ​യും തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് കൂ​ടി​യാ​ണി​ത്.
ഭാ​വി​യി​ൽ ​റോ​ഡ് വ​ന ര​ഹി​ത റോ​ഡു​മാ​ണ്. ഉ​ട​ന​ടി റോ​ഡി​ന്‍റെ കാ​ര്യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​ൻ വാ​ർ​ഡ് ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സു​നി​ൽ പൊ​തു​വാ​ൾ, ജോ​സ് ആ​ർ​ട്ടോ​ണ്‍, ജി​ൽ​സ് ഫാ​ന്‍റ​സി, വി.​എ. അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.