ട്രാ​ഫി​ക് ബോ​ധ​വ​ത്കര​ണവും ല​ഹ​രി​വി​രു​ദ്ധ സ​ന്ദേ​ശ​വും ന​ൽ​കി
Saturday, January 18, 2020 12:56 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ്, സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്ക് ട്രാ​ഫി​ക് ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സും ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വും ന​ൽ​കി. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി അ​ഡീ​ഷ​ണ​ൽ എ​സ്ഐ​എ​ഫ് ഭാ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നു വേ​ണ്ടി ജ​നു​വ​രി പ​തി​നൊ​ന്ന് മു​ത​ൽ പ​തി​നെ​ട്ട് വ​രെ​യു​ള്ള തി​യ​തി​ക​ളി​ൽ കേ​ര​ളാ പോ​ലീ​സ് ന​ട​ത്തി വ​രു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് ക​രു​വാ​ര​ക്കു​ണ്ട് ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കാ​യി ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് ന​ട​ത്തി​യ​ത്.
അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​ല​വി ക​ണ്ണ​ൻ​കു​ഴി ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്ന് നാ​ള​ത്തെ കേ​ര​ളം ല​ഹ​രി​മു​ക്ത കേ​ര​ളം എ​ന്ന ആ​ശ​യം മു​ൻ​നി​ർ​ത്തി പ്ര​തി​ജ്ഞ ചൊ​ല്ലി. സം​യു​ക്ത ഓ​ട്ടോ ഡ്രൈ​വേ​ഴ്സ് യൂ​ണി​യ​ൻ പ്ര​തി​നി​ധി കെ.​ശ​ങ്ക​ര​ൻ, ജ​ന​മൈ​ത്രി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷൈ​ലേ​ഷ് ജോ​ണ്‍, ടി.​ജി​ജേ​ഷ്, അ​ൻ​വ​ർ ശി​ഹാ​ബ്, വി.​എ​ൻ.​ശ​ശി​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.