സ​ഹ​പാ​ഠി​ക്ക് വീ​ടു​വയ്​ക്കാ​ൻ ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി വി​ദ്യാ​ർ​ഥി​ക​ൾ
Tuesday, January 21, 2020 12:29 AM IST
നി​ല​ന്പൂ​ർ: സ​ഹ​പാ​ഠി​ക്ക് വീ​ടു​വയ്ക്കാ​ൻ ഫു​ഡ് ഫെ​സ്റ്റ് ന​ട​ത്തി അ​മ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ.​അ​മ​ൽ കോ​ളേ​ജി​ലെ പാ​ലി​യേ​റ്റീ​വ്, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളാ​ണ് ഭി​ന്ന​ശേ​ഷി​യു​ള്ള സ​ഹ​പാ​ഠി​ക്ക് വീ​ടൊ​രു​ക്കാ​ൻ ര​ണ്ട് അ​വ​ധി ദി​ന​ങ്ങ​ളെ അ​ർ​ത്ഥ​വ​ത്താ​യി ആ​ഘോ​ഷി​ച്ച​ത്.
വി​ദ്യാ​ർ​ഥി​ക​ളും വീ​ട്ടു​കാ​രും ഒ​രു​ക്കി​യ വി​ഭ​വ​ങ്ങ​ളാ​ണ് ഒ​രു സാ​ന്പ​ത്തി​ക ലാ​ഭേ​ച്ഛയു​മി​ല്ലാ​തെ സ​ജ്ജീ​ക​രി​ച്ച​ത്.
കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന് കീ​ഴി​ലു​ള്ള ജെഎ​സ്എ​സ.് പ​രി​ശീ​ല​നം ന​ൽ​കി​യ വീ​ട്ട​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഷീ സ്കി​ൽ​​സി’​ന്‍റെ സ്റ്റാ​ളും ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ്ലാ​സ്റ്റി​ക്കി​ന് പ​ക​ര​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ പ​രി​ശീ​ല​നം നേ​ടി ഉ​ണ്ടാ​ക്കി​യെ​ടു​ത്ത പ്ര​കൃ​തി സൗ​ഹൃ​ദ ബാ​ഗു​ക​ളാ​ണു​പ​യോ​ഗി​ച്ച​ത്.
പാ​ലി​യേ​റ്റീ​വ് സെ​ൻ​റ​ർ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​എ​ച്ച.് അ​ലീ ജാ​ഫ​ർ, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മു​നീ​ർ അ​ഗ്ര​ഗാ​മി, എ​സ്. നി​ഷ്, ഡോ.​ഫ​വാ​സ്, അ​ഫ്സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.