വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് കയറി യു​വ​തി​യെ പരിക്കേൽപ്പിച്ചു
Thursday, January 23, 2020 12:19 AM IST
ഗൂ​ഡ​ല്ലൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി യു​വ​തി​യെ ആ​ക്ര​മി​ച്ചു. ദേ​വ​ർ​ഷോ​ല പ​ഞ്ചാ​യ​ത്തി​ലെ ഫോ​ർ​ത്ത്മൈ​ൽ ക​ല്ലി​ങ്ക​ര​ അ​സ്ലമി​ന്‍റെ ഭാ​ര്യ ഷ​മീ​റ​യെ​ ബൈ​ക്കി​ലെ​ത്തി​യ യു​വാ​വ് ക​ന്പി കൊ​ണ്ട് ത​ല​ക്ക് അ​ടി​ച്ച് പ​രു​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ബെ​ഡ്റൂ​മി​ന് തീ​യി​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണ് സം​ഭ​വം. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ദേ​വ​ർ​ഷോ​ല എ​സ്ഐ യേ​ശു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ക്കേ​റ്റ യു​വ​തി​യെ ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വി​ഷം അ​ക​ത്ത് ചെ​ന്ന് അ​വ​ശ​നി​ല​യി​ൽ വീ​ട്ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ അ​ക്ര​മി​യേ​യും ഗൂ​ഡ​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യാ​ണ് തീ​അ​ണ​ച്ച​ത്.