പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ഹാ​യം ന​ൽ​കി
Friday, January 24, 2020 12:15 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​നര​ധി​വാ​സം ഉ​റ​പ്പാ​ക്കു​ന്ന​തെ​ന്ന് പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി. പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ൾ ന​ഷ്ട​മാ​യ 30 കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ.​യൂ​സ​ഫ​ലി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ൾ​ക്കു​ള്ള സ്ഥ​ല​ങ്ങ​ൾ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വീ​തി​ച്ചു ന​ൽ​കു​ന്ന പ​രി​പാ​ടി നി​ല​ന്പൂ​ർ പീ​വീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ​തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ്ര​ള​യ​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഏ​റെ താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്ന​ത് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ആ​ണെ​ന്നും സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്ത് കാ​ര്യ​മാ​യ വീ​ഴ്ച്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീക​രി​ക്കാ​നു​ള്ള കാ​ല​താ​മ​സം മാ​ത്ര​മാ​ണെ​ന്നും എം​പി പ​റ​ഞ്ഞു.