ത​ട​യ​ണ​യ്ക്ക് പ്ലാ​സ്റ്റി​ക് ചാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധം
Saturday, January 25, 2020 12:23 AM IST
നി​ല​ന്പൂ​ർ: സം​സ്ഥാ​ന​ത്ത് പ്ലാ​സ്റ്റി​ക്കി​നു നി​രോ​ധ​നം നി​ല​നി​ൽ​ക്കു​ന്പോ​ൾ ത​ന്നെ ചാ​ലി​യാ​ർ പു​ഴ​യു​ടെ ക​ള​ത്തി​ൻ​ക​ട​വി​ൽ മ​ണ​ൽ നി​റ​ച്ച പ്ലാ​സ്റ്റി​ക് ചാ​ക്കു കൊ​ണ്ടു വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ത​ട​യ​ണ നി​ർ​മാ​ണ​ത്തി​നൊ​രു​ങ്ങു​ന്നു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​ഴ​ക​ളി​ൽ മ​ണ​ൽ​ചാ​ക്കു​ക​ൾ കൊ​ണ്ടു ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​തു ഒ​ഴി​വാ​ക്കി ച​ണ​ത്തി​ന്‍റെ ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചും പ​രി​സ്ഥി​തി​ക്ക് കോ​ട്ടം വ​രാ​ത്ത സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചും ത​ട​യ​ണ നി​ർ​മി​ക്കാ​നാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ 6000 ത്തി​ലേ​റെ പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ളി​ൽ മ​ണ​ൽ നി​റ​ച്ചാ​ണ് ചാ​ലി​യാ​ർ പു​ഴ​യു​ടെ ക​ള​ത്തി​ൻ​ക​ട​വി​ൽ ത​ട​യ​ണ പ​ണി​യു​ന്ന​ത്. ഏ​ക​ദേ​ശം പ​ത്തു ല​ക്ഷം രൂ​പ​യാ​ണ് അ​ട​ങ്ക​ൽ. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ത​ട​യ​ണ​യു​ടെ അ​ട​ങ്ക​ൽ ത​യാ​റാ​ക്കി​യ​ത്. നി​ല​വി​ൽ പ്ലാ​സ്റ്റി​ക് ചാ​ക്കി​നു ബ​ദ​ൽ സം​വി​ധാ​ന​മി​ല്ലെ​ന്നും അ​തി​നാ​ൽ പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ചു ത​ന്നെ​യാ​യി​രി​ക്കും ത​ട​യ​ണ നി​ർ​മി​ക്കു​ക​യെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഈ ​ക​ട​വി​ൽ ത​ട​യ​ണ ഇ​ല്ലെ​ങ്കി​ൽ അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലേ​ക്കും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്കു​മു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ടും.
എ​ന്നാ​ൽ പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ൾ കൊ​ണ്ടു ക​ള​ത്തി​ൻ​ക​ട​വി​ൽ ത​ട​യ​ണ നി​ർ​മി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. ഏ​റെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​മെ​ന്നും ഓ​ട​യി​ക്ക​ൽ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് യ​ഥാ​ർ​ഥ്യ​മാ​യ ശേ​ഷം ക​ള​ത്തി​ൻ​ക​ട​വി​ൽ ആ​വ​ശ്യ​ത്തി​നു വെ​ള്ള​മു​ണ്ടെ​ന്നും മു​ന്പു കു​റ​ഞ്ഞ ചെ​ല​വി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​ത​ട​യ​ണ ന​ഗ​ര​സ​ഭ ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്നെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. ചാ​ലി​യാ​റി​ൽ പ്ലാ​സ്റ്റി​ക്ക് ചാ​ക്കു​ക​ൾ നി​റ​യു​ന്ന​തോ​ടെ മ​ത്സ്യ​ങ്ങ​ളു​ടെ നി​ല​നി​ൽ​പ്പും അ​പ​ക​ട​ത്തി​ലാ​കും. ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​യാ​ൽ ത​ട​യു​വാ​ൻ ത​ന്നെ​യാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.