പ്ര​സ് ക്ല​ബ് കു​ടും​ബ​മേ​ള​യും ആ​രോ​ഗ്യ​പ​ദ്ധ​തി സ​മ​ർ​പ്പ​ണ​വും
Tuesday, January 28, 2020 12:55 AM IST
മ​ല​പ്പു​റം: പ്ര​സ് ക്ല​ബ് കു​ടും​ബ​മേ​ള​യും ആ​രോ​ഗ്യ​പ​ദ്ധ​തി സ​മ​ർ​പ്പ​ണ​വും റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. കു​ടും​ബ​മേ​ള ഉ​ദ്ഘാ​ട​നം മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. പ്ര​സ് ക്ല​ബ് മ​ല​പ്പു​റം ആ​സ്റ്റ​ർ മിം​സ് കോ​ട്ട​ക്ക​ൽ ആ​രോ​ഗ്യ പ​ദ്ധ​തി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് സ​മ​ർ​പ്പി​ച്ചു. പു​ര​സ്കാ​ര ജേ​താ​ക്ക​ളാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പി.​ഉ​ബൈ​ദു​ല്ല എം​എ​ൽ​എ ഉ​പ​ഹാ​രം ന​ൽ​കി. റി​ക്രി​യേ​ഷ​ൻ ക്ല​ബ് ഉ​ദ്ഘാ​ട​നം ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൽ ക​രീം നി​ർ​വ​ഹി​ച്ചു.
മ​അ്ദി​ൻ അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ ബു​ഖാ​രി, എ​ൻ.​എ.​എം.​കെ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​ൻ.​എ മു​ഹ​മ്മ​ദ് കു​ട്ടി, ആ​സ്റ്റ​ർ മിം​സ് കോ​ട്ട​ക്ക​ൽ ചീ​ഫ് കാ​ർ​ഡി​യോ​ള​ജി​സ്റ്റ് ഡോ.​ത​ഹ്സി​ൻ നെ​ടു​വാ​ഞ്ചേ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ സി.​എ​ച്ച് ജ​മീ​ല, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ൻ​റ് വി.​പി അ​നി​ൽ, മ​ല​പ്പു​റം സ്പി​ന്നി​ങ് മി​ൽ ചെ​യ​ർ​മാ​ൻ പാ​ലോ​ളി അ​ബ്ദു​റ​ഹി​മാ​ൻ തു​ട​ങ്ങി​യ​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡന്‍റ് ഷം​സു​ദ്ദീ​ൻ മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സെ​ക്ര​ട്ട​റി കെ.​പി.​എം റി​യാ​സ്,
ട്ര​ഷ​റ​ർ സി.​വി രാ​ജീ​വ്, സു​രേ​ഷ് എ​ട​പ്പാ​ൾ, എ​സ്.​മ​ഹേ​ഷ് കു​മാ​ർ, പാ​ലോ​ളി കു​ഞ്ഞി​മു​ഹ​മ്മ​ദ്, അ​ശോ​ക് ശ്രീ​നി​വാ​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ പി. ​ഷം​സീ​ർ, പി.​വി സ​ന്ദീ​പ്, വി.​അ​ഞ്ജു, പി.​ഡി.​ഷി​ബി, അ​ബ്ദു​ൽ ഹ​യ്യ്, കെ.​ഷ​മീ​ർ, വി.​പി.​നി​സാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഫാ​സി​ല ബാ​നു ന​യി​ച്ച ഗാ​നോ​പ​ഹാ​ര​വും അ​ര​ങ്ങേ​റി.