മെ​ലി​ഞ്ഞ് ഉ​ണ​ങ്ങി കു​റു​വ​ൻ പു​ഴ​യും കാ​ഞ്ഞി​ര​പ്പു​ഴ​യും: കാ​ർ​ഷി​ക മേ​ഖ​ല ആ​ശ​ങ്ക​യി​ൽ
Wednesday, January 29, 2020 12:05 AM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ രൗ​ദ്ര​ഭാ​വം പൂ​ണ്ട് നി​റ​ഞ്ഞ് ഒ​ഴു​കി റോ​ഡും വീ​ടു​ക​ളും ക​വ​ർ​ന്നെ​ടു​ത്ത ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ കാ​ഞ്ഞി​ര​പു​ഴ​യും നി​റ​ഞ്ഞ് ഒ​ഴു​കി​യ കു​റ​വ​ൻ പു​ഴ​യും വേ​ന​ൽ രൂ​ക്ഷ​മാ​യ​തോ​ടെ മെ​ലി​ഞ്ഞ് ഉ​ണ​ങ്ങി.

പ​ല ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ത​ന്നെ കാ​ണാ​നി​ല്ല. കു​റു​വ​ൻ പു​ഴ​യി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് പെ​രു​വ​ന്പാ​ടം വി​സി​ബി കം ​ബ്രി​ഡ്ജി​ന് ചീ​ർ​പ്പ് ഇ​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും കു​റ​ച്ച് ഭാ​ഗം ഒ​ഴി​ച്ചാ​ൽ പു​ഴ​യു​ടെ ബാ​ങ്കി ഭാ​ഗം വ​റ്റി​വ​ര​ണ്ടു തു​ട​ങ്ങി.

2018-ലും 2019-​ലും നി​റ​ഞ്ഞൊ​ഴു​കി​യ കാ​ഞ്ഞി​ര​പ്പു​ഴ​യി​ൽ ഇ​പ്പോ​ൾ കാ​ണാ​ൻ ക​ഴി​യു​ന്ന​ത് പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി​യെ​ത്തി​യ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ മാ​ത്രം.

ഒ​ന്ന് മു​ങ്ങി കു​ളി​ക്കാ​ൻ പോ​ലും വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​റു​വ​ൻ പു​ഴ​യേ​യും കാ​ഞ്ഞി​ര​പു​ഴ​യേ​യും ആ​ശ്ര​യി​ച്ച് കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​രു​ടെ പ​ച്ച​ക്ക​റി ഉ​ൾ​പ്പെ​ടെ​യു​ള്ള കൃ​ഷി​ക​ൾ ഉ​ണ​ങ്ങി തു​ട​ങ്ങി. തു​ട​ർ​ച്ച​യാ​യ പ്ര​ള​യ​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് പു​ഴ ഈ ​അ​വ​സ്ഥ​യി​ലാ​യ​തെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും പ​റ​യു​ന്നു.

പു​ഴ​ക​ളി​ൽ ജ​ല​വി​താ​നം താ​ഴു​ന്ന​ത് കി​ണ​റു​ക​ളി​ലും ജ​ല​നി​ര​പ്പ് താ​ഴാ​ൻ കാ​ര​ണ​മാ​ണ്.
വേ​ന​ൽ​മ​ഴ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ പു​ഴ​യു​ടെ സ്ഥാ​ന​ത്ത് പാ​റ​ക്കെ​ട്ടു​ക​ൾ മാ​ത്ര​മാ​കും അ​വ​ശേ​ഷി​ക്കു​ക​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.