പൗ​ര​ത്വ നി​യ​മം: എ.​പി.​അ​ബ്ദു​ൾ വ​ഹാ​ബ് നാ​ളെ ഉ​പ​വ​സി​ക്കും
Wednesday, January 29, 2020 12:09 AM IST
തേ​ഞ്ഞി​പ്പ​ലം: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഐ​എ​ൻ​എ​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ പ്ര​ഫ. എ.​പി.​അ​ബ്ദു​ൾ വ​ഹാ​ബ് ര​ക്ത​സാ​ക്ഷി ദി​ന​മാ​യ നാ​ളെ കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​നു സ​മീ​പം കോ​ഹി​നൂ​രി​ൽ ഉ​പ​വ​സി​ക്കും. രാ​വി​ലെ പ​ത്തി​നു എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​പ​വാ​സം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഇ​ട​തു​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ സ​ത്യ​ൻ മൊ​കേ​രി, എ.​ജെ.​ജോ​സ​ഫ്, ഡോ. ​ഷാ​ജി ക​ട​മ​ല, സി.​ആ​ർ. വ​ത്സ​ൻ, ഇ.​പി. ദാ​മോ​ദ​ര​ൻ ബാ​ബു​കാ​ർ​ത്തി​കേ​യ​ൻ, പി. ​വ​സ​ന്തം, തു​ട​ങ്ങി​യ​വ​രും ഓ​ണ​ന്പ​ള്ളി മു​ഹ​മ്മ​ദ് ഫൈ​സി, കെ.​എം.​എ.​റ​ഹീം, എ​ൻ.​അ​ലി​അ​ബ്ദു​ള്ള, പി.​ടി.​എ. റ​ഹീം എം​എ​ൽ​എ, ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ്, പി.​കെ.​കൃ​ഷ്ണ​ദാ​സ്, വി.​പി. സാ​നു, ഡോ. ​ഫാ. മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം, സാം​സ്കാ​രി​ക പ്ര​മു​ഖ​രാ​യ കെ.​ഇ.​എ​ൻ, ഡോ. ​ആ​ർ. സു​രേ​ന്ദ്ര​ൻ, ഡോ. ​ഹു​സൈ​ൻ ര​ണ്ട​ത്താ​ണി, പി.​കെ. പാ​റ​ക്ക​ട​വ്, ഫൈ​സ​ൽ എ​ളേ​റ്റി​ൽ, ഫി​റോ​സ് ബാ​ബു, സു​പ്രീം കോ​ട​തി അ​ഭി​ഭാ​ഷ​ക​നാ​യ മ​നോ​ജ് സി. ​നാ​യ​രും മ​റ്റു പ്ര​മു​ഖ വ്യ​ക്തി​ക​ളും പ​ങ്കെ​ടു​ക്കും.