അ​ധ്യാ​പ​ക​ർ​ക്കു വി​ത്തു​പേ​ന സ​മ്മാ​നി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ
Wednesday, January 29, 2020 12:09 AM IST
ക​ടു​ങ്ങ​പു​രം : പ​ഠ​ന​ബോ​ധ​ന പ്ര​ക്രി​യ​യെ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ​ക്കു വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന എ​ഡ്യു​ക്കേ​ഷ​ണ​ൽ ടെ​ക്നോ​ള​ജി അ​ഥ​വാ വി​ദ്യാ​ഭ്യാ​സ സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​ധ്യാ​പ​ക​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കി. ഇ​തി​നാ​യി രൂ​പീ​ക​രി​ച്ച ഇ.​ടി ക്ല​ബി​ന്‍റെ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്ത അ​ധ്യാ​പ​ക​ർ​ക്കു കു​ട്ടി​ക​ൾ വി​ത്ത് പേ​ന സ​മ്മാ​നി​ച്ചു. ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു വ​രു​ന്ന അ​ധ്യാ​പ​ക​രു​ടെ ക്ല​ബ് ആ​യ ഇ.​ടി ക്ല​ബി​ന്‍റെ ശി​ൽ​പ​ശാ​ല​യി​ലാ​ണ് സ്കൂ​ളി​ലെ വ​ർ​ക്ക് എ​ക്സി​പീ​രി​യ​ൻ​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച വി​ത്ത് പേ​ന സ​മ്മാ​നി​ച്ച​ത്.
ശ​ത​ഘോ​ഷം എ​ന്ന പേ​രി​ൽ ശ​താ​ബ്ദി ആ​ഘോ​ഷി​ക്കു​ന്ന സ്കൂ​ളി​ന്‍റെ ആ​ശം​സ​ക​ളോ​ടെ​യാ​ണ് വി​ത്ത് പേ​ന കൈ​മാ​റി​യ​ത്.
ശി​ൽ​പ​ശാ​ല ഹെ​ഡ്മി​സ്ട്ര​സ് കെ. ​ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ മ​ങ്ക​ട ഉ​പ​ജി​ല്ലാ ഓ​ഫീ​സ​ർ മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു. ​ഷൗ​ക്ക​ത്ത്, മു​ഹ​മ്മ​ദ് ഫ​സ​ൽ, നാ​സ​ർ എ​ന്നി​വ​ർ പ്രസംഗിച്ചു. ഡ​യ​റ്റ് ഫാ​ക്ക​ൽ​റ്റി കെ. ​ബി​ന്ദു, ജി​ല്ലാ ഇ.​ടി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​ഹ​മ്മ​ദ്കു​ട്ടി, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ന​സീ​മ, മേ​ബി സ്റ്റാ​ൻ​ലി, ശ​ക്കീ​ർ ഹു​സൈ​ൻ, മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ വി​ദ്യാ​ഭ്യാ​സ​ത്തി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം അ​ധ്യാ​പ​ക​ർ മ​ന​സി​ലാ​ക്കി.