മോ​ട്ടി​വേ​ഷ​ൻ ക്ലാ​സ് ന​ട​ത്തി
Monday, February 17, 2020 12:45 AM IST
അ​ങ്ങാ​ടി​പ്പു​റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന്ധ20ാം​വാ​ർ​ഡ് വൈ​ലോ​ങ്ങ​ര ഗ്രാ​മോ​ത്സ​വം 2020 ​എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​രീ​ക്ഷ​ക​ളെ നി​ർ​ഭ​യം എ​ങ്ങ​നെ നേ​രി​ടാം​ന്ധ എ​ന്ന വി​ഷ​യം ആ​സ്പ​ദ​മാ​ക്കി നി​ല​ന്പൂ​ർ ബ​ഡ്സ് സ്കൂ​ൾ അ​ധ്യാ​പ​ക​ൻ സി.​പി. സൈ​നു​ൽ ആ​ബി​ദ് ക്ലാ​സെ​ടു​ത്തു. ത​ല​മു​റ​ക​ളെ അ​ക്ഷ​ര​വെ​ളി​ച്ച​ത്തി​ലേ​ക്ക് ന​യി​ച്ച കോ​ട്ട​പ്പ​റ​ന്പ് സ്കൂ​ൾ മു​ൻ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ നാ​രാ​യ​ണ​ൻ മാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ വി​പി ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ടി.​കെ റ​ഷീ​ദ​ലി നാ​രാ​യ​ണ​നെആ​ദ​രി​ച്ചു, പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മ​ൻ യു. ​ര​വി, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് കെ.​ടി ശ്രീ​ജ, എ. ​ഹ​രി, എം. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ കെ. ​വി​ശ്വ​നാ​ഥ​ൻ , സി.​പി ഹാ​രി​സ് തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.