എ​സ്എം​എ​ഫ് സീ​മാ​പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി
Wednesday, February 19, 2020 12:59 AM IST
ചേ​ളാ​രി : സ​മ​സ്ത കേ​ര​ള സു​ന്നി മ​ഹ​ല്ല് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ പു​തു​താ​യി ന​ട​പ്പാ​ക്കു​ന്ന സീ​മാ​പ്പ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്തെ തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 150 മ​ഹ​ല്ലു​ക​ളി​ലെ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​ള്ള വ​ർ​ക്ക്ഷോ​പ്പ് എ​സ്എം​എ​ഫ് സം​സ്ഥാ​ന വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി യു. ​മു​ഹ​മ്മ​ദ് ശാ​ഫി ഹാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചെ​മ്മാ​ട് ദാ​റു​ൽ ഹു​ദാ ഇ​സ്ലാ​മി​ക് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ വ​ച്ച് യൂ​ണി​വേ​ഴ്സി​റ്റി വി.​സി ഡോ. ​ബ​ഹാ​ഉ​ദ്ദീ​ൻ മു​ഹ​മ്മ​ദ് ന​ദ്വി കൂ​രി​യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
സാ​ജി​ഹ് ശ​മീ​ർ അ​സ്ഹ​രി ചേ​ളാ​രി, സ​ലാം ഫൈ​സി മു​ക്കം, ഹ​സ​ൻ ആ​ലം​കോ​ട്, കെ.​കെ ഇ​ബ്രാ​ഹീം ഹാ​ജി എ​റ​ണാ​കു​ളം, ഒ.​എം ശ​രീ​ഫ് ദാ​രി​മി കോ​ട്ട​യം, ഹം​സ ഹാ​ജി മൂ​ന്നി​യൂ​ർ, അ​ബ്ദു​ൽ ജ​ബ്ബാ​ർ കെ.​പി വെ​ളി​മു​ക്ക്, ഇ​സ്മാ​ഈ​ൽ ഹു​ദ​വി ചെ​മ്മാ​ട്, തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​സ​മ​ദ് പൂ​ക്കോ​ട്ടൂ​ർ, ഹ​ക്കീം മാ​സ്റ്റ​ർ മാ​ട​ക്കാ​ൽ, നാ​സ​ർ ക​ല്ലൂ​രാ​വി, ശം​സു​ദീ​ൻ മാ​സ്റ്റ​ർ ഒ​ഴു​കൂ​ർ തു​ട​ങ്ങി​യ​വ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.