കീ​ര​ൻ​കു​ണ്ട് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ: പ​രി​ഹാ​രം വേ​ണം: റാ​ഫ്
Wednesday, February 19, 2020 1:01 AM IST
മ​ല​പ്പു​റം: കൂ​ട്ടി​ല​ങ്ങാ​ടി - കീ​ര​ൻ​കു​ണ്ട് പാ​ല​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്ത​ണ​മെ​ന്ന് റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്്ഷ​ൻ ഫോ​റം (റാ​ഫ്)​മ​ല​പ്പു​റം ബ്രാ​ഞ്ച് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ധാ​രാ​ളം യാ​ത്ര​ക്കാ​ർ ക​ട​ന്നു പോ​കു​ന്ന ഈ ​പാ​ല​ത്തി​ന് കൈ​വ​രി​ക​ൾ ഇ​ല്ലാ​ത്ത​ത് അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.
വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ നി​ന്നു പു​ഴ​യി​ലേ​ക്ക് മ​റി​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റു​ക​യാ​ണെ​ന്നു യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് എ.​കെ.ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മാ​ന്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ജു​ബീ​ന, ബാ​ബു​രാ​ജ്, ദി​നേ​ശ​ൻ, നൗ​ഫ​ൽ പൊ​ൻ​മ​ള എ​ന്നി​വ​ർ പ്രസംഗിച്ചു.