കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി
Wednesday, February 19, 2020 1:01 AM IST
മ​ങ്ക​ട: മ​ങ്ക​ട പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ക്കു​ന്ന് വാ​യം​പ​റ​ന്പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി. 24 ല​ക്ഷം രൂ​പ ചി​ല​വി​ൽ മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്താ​ണ് 100ൽ ​പ​രം കു​ടും​ബ​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​ന്ന ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പൂ​ഴി​ക്കു​ന്നി​ന് മു​ക​ൾ​ഭാ​ഗ​ത്ത് ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ വാ​യം​പ​റ​ന്പി​ൽ രൂ​ക്ഷ​മാ​യ ശു​ദ്ധ​ജ​ല​ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഈ ​ജ​ല വി​ത​ര​ണ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ ശു​ദ്ധ ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക്കു വേ​ണ്ടി നി​ർ​മി​ക്കു​ന്ന കി​ണ​റി​ന് കു​റ്റി​യ​ടി​ച്ച് കൊ​ണ്ട് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.​വാ​ർ​ഡ് മെം​ബ​ർ പി.​പി.​മ​ര​ക്കാ​ർ എ​ന്ന ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു.​കെ.​അ​ബു​ഹാ​ജി, യു.​കെ.​അ​ല​വി​ക്കു​ട്ടി ഹാ​ജി​യും കെ.​അ​ബൂ​ബ​ക്ക​ർ, യു.​കെ.​ജ​മാ​ൽ, യു.​കെ.​അ​ല​വി, യു.​കെ.​അ​ല​വി, പി.​കെ.​ഉ​മ​ർ, സ​ലാം പൂ​ഴി​ക്കു​ന്നു​മ്മ​ൽ, വീ​രാ​ൻ കു​ട്ടി ചേ​ര​ക്ക​ര തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.